ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത പതിനെട്ട് കുടംബങ്ങള്‍ക്ക് കൂടി ഭൂമി നല്‍കി ഉത്തരവായി. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂര്‍ വില്ലേജില്‍ സ്വകാര്യ ഭൂമി വിലയ്‌ക്കെടുത്താണ് നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചു. തെന്നൂര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 3851/3-1, 3852/5-1, 2926/1-2, 3851/3-2, 2926/1-1 ഉള്‍പ്പെട്ട നാല് ഏക്കര്‍ സ്വകാര്യ ഭൂമി സെന്റ് ഒന്നിന് 39,000 രൂപ നിരക്കില്‍ വാങ്ങിയാണ് പതിനെട്ട് കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന് ആകെ 1,56,00,000 രൂപ (ഒരു കോടി അമ്പത്തിയാറ് ലക്ഷം രൂപ) ചെലവാകും. ഇതു സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നല്‍കിയ പ്രൊപ്പോസലാണ് അംഗീകരിച്ചത്
