Trending Now

റൺ ഫോർ യൂണിറ്റി, കൂട്ടയോട്ടവും ശുചീകരണ പരിപാടികളും നടത്തി

 

konnivartha.com : കോന്നി കാളഞ്ചിറ മഹാത്മാ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും, നെഹ്‌റു യുവകേന്ദ്ര പത്തനംതിട്ടയുടേയും സംയുക്താഭിമുഖ്യത്തിൽ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശുചീകരണ പരിപാടിയും കൂട്ടയോട്ടവും നടത്തി.

എലിയറക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ക്ലബ്ബ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കോന്നി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും 12 ആം വാർഡ് മെമ്പറുമായ റോജി എബ്രഹാം ഫ്ലാഗ് ഓഫ്‌ ചെയ്തു.ക്ലബ്ബിലെ എല്ലാ ഭാരവാഹികളും പങ്കെടുത്തു

error: Content is protected !!