konnivartha.com : കോന്നി അമൃത വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്‍റെ ദ്വിദിന “ദര്‍ശനം 2022 ആരംഭിച്ചു .കോന്നി എലിയറക്കലില്‍ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു .
കോന്നി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം ക്യാമ്പ് ഉത്ഘാടനം ചെയ്തു . കോന്നി പോലീസ് എസ് ഐ രവീന്ദ്രന്‍ എ ആര്‍ ലഹരി വിരുദ്ധജ്വാല തെളിയിച്ചു കൊണ്ട് കുട്ടികള്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി . തുടര്‍ന്ന് ലഹരി വിരുദ്ധ സന്ദേശം കൈമാറി . പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കൃഷ്ണ കുമാര്‍ .ജി സ്വാഗതം പറഞ്ഞു . പ്രോഗ്രാം ഓഫീസര്‍ മിനി മാത്യൂ ,ഡി .ഗിരീഷ് കുമാര്‍ , ശ്രീകാന്ത് ആര്‍ , രാഖി എം നായര്‍ എന്നിവര്‍ സംസാരിച്ചു .
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ വയോജന പരിപാലനം , കോന്നി താലൂക്ക് ആശുപത്രിയില്‍ ലൈബ്രറി ആരംഭിക്കല്‍ , ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളോടു അനുബന്ധിച്ചുള്ള സെല്‍ഫി ബൂത്ത് എന്നിവ നടക്കും .