നേതൃത്വം രാഹുൽ ഗാന്ധി ഉടൻ ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വർഷങ്ങളായി നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നു, ഇപ്പോൾ ഇത് യാഥാർഥ്യമാകുന്നുവെന്ന് സോണിയ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ദീപാവലിക്കു ശേഷം രാഹുൽ നേതൃത്വം സ്ഥാനം ഏറ്റെടുക്കും
രാഹുൽ പാർട്ടി അധ്യക്ഷനായാൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്ലി . പാർട്ടി ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾത്തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ താൻ ത യാറാണെന്ന വസ്തുത രാഹുൽ വ്യക്തമാക്കിയിരുന്നു
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതല ഏറ്റെടുത്താൽ ഉടൻതന്നെ പാർട്ടിക്കുള്ളിൽ വലിയ അഴിച്ചു പണികൾ നടക്കും. ഇപ്പോൾ വിവിധ സംസ്ഥാ നങ്ങളുടെ ചുമതല വഹിക്കുന്നവർക്കു മാറ്റമുണ്ടാകും.കേരളത്തിലും മാറ്റങ്ങള്‍ ഉണ്ടാകും .സോളാര്‍ കേസ് സംബന്ധിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് ദേശിയ തലത്തില്‍ ചര്‍ച്ചയായി .ഈ കേസ് പാര്‍ട്ടിയുടെ നല്ല പേരിന് കോട്ടം തട്ടി .നേതൃത്വം പരാജയപെട്ടു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നു .കോണ്‍ഗ്രസ്സിന് ഉള്ളില്‍ നിന്നുപോലും രൂക്ഷ വിമര്‍ശനം ഉണ്ടായി .മന്ത്രിമാരെ നിയന്ത്രിക്കുവാന്‍ മുഖ്യമന്ത്രി യായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല തുടങ്ങിയ കാര്യങ്ങള്‍ ഗൌരവമായി കാണുന്നു .