Trending Now

തൊഴിലുറപ്പ് പദ്ധതി:അരുവാപ്പുലത്ത് ക്രമക്കേടുകൾ എന്ന് യുവമോർച്ചയും യൂത്ത് കോൺഗ്രസ്സും : സമരത്തിലേക്ക്

konnivartha.com : അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് വിളക്കുപടിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നതായി യുവമോർച്ച കോന്നി മണ്ഡലം പ്രസിഡന്റ്‌ പ്രെസ്സി കൊക്കാത്തോട് ആരോപിച്ചു.

ജനങ്ങൾക്കിടയിൽ നിന്ന് വ്യാപകമായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും തൊഴിൽ ചെയ്യാത്ത പലർക്കും അറ്റന്റൻസ് നൽകുകയും തൊഴിൽ ദിനങ്ങൾ ഉൾപ്പെടുത്തി അക്കൗണ്ട് വരുന്ന പണം അധികാരികൾ ഉൾപ്പെടെ വീതം വയ്ക്കുന്നതുമായാണ് പരാതികൾ. പഞ്ചായത്ത്‌ അധികാരികൾക്ക് പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുൻപോട്ട് പോകുമെന്നും അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട് യൂത്ത് കോൺഗ്രസ് സമരത്തിലേക്ക്

അരുവാപുലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വൻ ക്രമക്കേട് നടന്നതായി ആക്ഷേപം. ഇത് സംബന്ധിച്ചു പരാതി പഞ്ചായത്ത് അധികൃതർക്ക് നൽകിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.

മസ്ട്രോളിൽ പേരുണ്ടായിട്ടും ജോലിക്ക് എത്താത്തവരുടെ പേരിൽ കള്ളയൊപ്പിട്ട് പണം കൈപ്പറ്റുകയും. രാവിലെ എത്തി ഒപ്പിട്ട ശേഷം പലരും ഉച്ചയ്ക്ക് മുന്നേ മടങ്ങി പോകുന്നതായി പരാതിയുണ്ട്. ഇത്തരം ക്രമക്കേടുകൾ നടക്കുന്നതിനാൽ മസ്ട്രോളിനെ സംബന്ധിച്ച വിശദാംശങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും മേറ്റ് തയ്യാറായിരുന്നില്ല ഇതിനെയെല്ലാം ചോദ്യം ചെയ്ത പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്.
ക്രമക്കേട് നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി ശക്തമായ സമരമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് ടി ജി നിതിന്‍ അറിയിച്ചു