Trending Now

ഉമ്മന്‍ ചാണ്ടി നാളെ ജില്ലയില്‍ : പോലീസ് ശക്തമായ സുരക്ഷ ഒരുക്കും

സോളാര്‍ ഇടപാടുകളില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കുകള്‍ അടിവരയിട്ടു കൊണ്ടുള്ള അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി പത്ര സമ്മേളനത്തിലൂടെ മന്ത്രിസഭാ തീരുമാനം ആയി പുറത്തു വിടുകയും ക്രിമിനല്‍ വിജിലന്‍സ് അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടിക്കും മറ്റു ആരോപണ വിധേയായരായവര്‍ക്കും പൊലീസ് സംരക്ഷണം ഉണ്ടാകണം എന്ന് പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്‌ ചെയ്തു .ആരോപണ വിധേയര്‍ക്കു നേരെ ചെറുതല്ലാത്ത ആക്രമണമോ പ്രതിക്ഷേധമോ ഉണ്ടാകും .ഈ സാഹചര്യം മുന്‍നിര്‍ത്തി “ചിലര്‍ക്ക് “പോലീസ്സ് സുരക്ഷ ഒരുക്കണം എന്നുള്ള അടിയന്തിര റിപ്പോര്‍ട്ട്‌ പോലീസ് ഭാഗത്ത്‌ ലഭിച്ചു എന്ന് അറിയുന്നു .ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തു ഡി ജി പി ക്ക് നല്‍കണം .എന്നാല്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നേരിട്ട് തന്നെ സുരക്ഷ ഒരുക്കുവാന്‍ കഴിയും .
കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി ജ·​ശ​താ​ബ്ദി കു​ടും​ബ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി നാ​ളെ ജി​ല്ല​യി​ൽ എത്തുന്നുണ്ട് രാ​വി​ലെ 11ന് ​ക​ല​ഞ്ഞൂ​ർ, 11.45ന് ​നെ​ടു​മ​ണ്‍​കാ​വ് 12.30ന് ​നാ​ര​ങ്ങാ​നം, ഉ​ച്ച​ക​ഴി​ഞ്ഞു 2.15ന് ​ച​ന്ദ​ന​പ്പ​ള്ളി, മൂ​ന്നി​ന് കൊ​ടു​മ​ണ്‍, 3.30ന് ​പ​ന്ത​ളം തെ​ക്കേ​ക്ക​ര, വൈ​കു​ന്നേ​രം 4.15ന് ​കു​ള​ന​ട, അ​ഞ്ചി​ന് പ​രു​മ​ല, ആ​റി​ന് ക​ല​ഞ്ഞൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും പ​ര്യ​ട​നം.ഈ സ്ഥലങ്ങളില്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കും .മുന്‍പ് ഉമ്മന്‍ ചാണ്ടിക്ക് പരിക്ക് ഏറ്റിരുന്നു.അത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ സര്‍ക്കാരിനു തന്നെ ഇപ്പോള്‍ ചുമതല ഉണ്ട് .പര്യടനം ഒഴിവാക്കുവാന്‍ ചില ദൂതന്മാര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നു എങ്കിലും നാളത്തെ പര്യടനത്തില്‍ ഉമ്മന്‍ ചാണ്ടി എത്തുമെന്ന് ജില്ലാ കോണ്ഗ്രസ് കമ്മറ്റി പ്രസിഡണ്ട്‌ ബാബു ജോര്‍ജ് അറിയിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!