ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

Spread the love

 

konnivartha.com : പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കഡറി സ്‌കൂളില്‍ വിമുക്തി മിഷനും എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് എന്‍ എസ്എസ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ ”രക്ഷകര്‍ത്താക്കള്‍ അറിയേണ്ടവ”എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി.

സ്‌കൂളിലെ എല്‍പി , യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ ക്കുമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് സാം ജോയ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്തു.

വിമുക്തിമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ സാജന്‍ ജോര്‍ജ്, ഹെഡ്മിസ്ട്രസ് സുമ എബ്രഹാം,ബേബി സി മിനി, സൗമി ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റ്റീവ് ഓഫീസര്‍ മുഹമ്മദലി ജിന്ന ക്ലാസ് എടുത്തു.

Related posts