Trending Now

ദേശീയ ഗെയിംസിൽ സ്വർണ്ണമെഡൽ വീണ്ടും കോന്നിയിലേക്ക് : നാടിന് അഭിമാനം

Spread the love

 

konnivartha.com : ദേശീയ ഗെയിംസിൽ തുഴച്ചിലിൽ (റോവിങ്ങ് ) മത്സരത്തിൽ സ്വർണ്ണമെഡലും രണ്ട് പേർ അടങ്ങുന്ന ടീം മത്സരത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയ കോന്നി അരുവാപ്പുലം ഐരവൺ ആമ്പല്ലൂര്‍കുഴിയില്‍ അജി ജയകുമാരി ദമ്പതികളുടെ മകൾ ആർച്ച. എ യ്ക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സ്വീകരണം നൽകി.

ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ജി.വിൽസൺ പി.എസ് വിനോദ് കുമാർ, വിജയ വിത്സൻ, മിനി വിനോദ്, പ്രകാശ് തൊട്ടലിൽ, മിനി വർഗ്ഗീസ്, ഷെറീഫ്, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.

 

error: Content is protected !!