തീയ്യില്‍ കുരുത്തു സോളാര്‍ “വെയില്‍” വാടില്ല : ഉരുക്ക് കോട്ടയായി ഉമ്മൻ ചാണ്ടി

Spread the love

 
ബംഗളൂരുവിലെ വ്യവസായി എം.കെ.കുരുവിള നൽകിയ സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗലൂരു സിറ്റി സിവിൽ കോടതിയുടേതാണ് വിധി. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപിച്ച ഹർജിയിലാണ് വിധി.നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നായിരുന്നു കേസ്.

നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി :അംഗീകരിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടിക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, കേസിലെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾക്കെതിരെയുള്ള കേസ് തുടരും.

Related posts

Leave a Comment