Asha Parekh to be honoured with Dadasaheb Phalke Award, 2020
68th National Film Awards to be held on 30th September
President Smt Droupadi Murmu to preside over awards ceremony
konnivartha.com : മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം.
പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.
ഹം സായാ, ലവ് ഇന്‍ ടോക്കിയോ, കന്യാദാന്‍, ഗുന്‍ഘട്ട്, ജബ് പ്യാര്‍ കിസീ സേ ഹോതാ ഹേ, ദോ ബദന്‍, ചിരാഗ്, സിദ്ദി തുടങ്ങിയവാണ് പ്രധാന സിനിമകള്‍.
അഭിനയരംഗത്തുനിന്ന് പിന്‍മാറി ടെലിവിഷന്‍ സീരിയല്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായ ആദ്യവനിതയാണ്.
1992ൽ പത്മശ്രീ പുരസ്കാരം ആശാ പരേഖിന് ലഭിച്ചിരുന്നു. 1960കളിലും 1970കളിലും ബോളിവുഡിൽ മുൻനിര താരമായിരുന്നു ആശാ പരേഖ്. പത്താം വയസിൽ 1952ൽ മാ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചതിന്ശേഷം ഇടവേളയെടുത്ത് പഠനം പൂർത്തിയാക്കുകയായിരുന്നു. 1959ൽ നാസിർ ഹുസൈന്റെ ദിൽ ദേഖേ ദേഖോ എന്ന സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച് തിരിച്ചുവരവ് നടത്തി.
ആശയും ഹുസൈനും ചേർന്ന് നാജബ് പ്യാര്‍ കിസീ സേ ഹോതാ ഹേ (1961), ഫിർ വൊഹി ദിൽ ലയാ ഹൂൻ (1963), തീസരി മൻസിൽ (1966), ബഹാരോൻ കെ സപ്നേ (1967) പ്യാർ കാ മൗസം (1969), കാരവൻ (1971) തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ചെയ്തു. ഗുജറാത്തി, പഞ്ചാബി, കന്നഡ സിനിമകളിലും ആശ അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷനിൽ സ്വന്തമായി നിർമാണ കമ്പനിയും ആരംഭിച്ചിരുന്നു. ഗുജറാത്തി സീരിയൽ ജ്യോതി (1990) സംവിധാനം ചെയ്തു.ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്.
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. രാജ് കപൂർ, യാഷ് ചോപ്ര, ലതാ മങ്കേഷ്‌കർ, മൃണാൾ സെൻ, അമിതാഭ് ബച്ചൻ, വിനോദ് ഖന്ന എന്നിവർക്ക് പുരസ്കാരം മുമ്പ് ലഭിച്ചിട്ടുണ്ട്.
konnivartha.com : Ministry of Information and Broadcasting has today announced that the Dadasaheb Phalke Award for the year 2020 will be accorded to legendary actress Ms Asha Parekh. The award will be presented at the National Film Award ceremony in New Delhi.
Announcing the decision Union Minister Shri Anurag Thakur said “I am honoured to announce that the Dadasaheb Phalke Selection Jury has decided to recognise & award Ms Asha Parekh ji for her exemplary lifetime contribution to Indian Cinema.” The Minister also announced that the 68th National Film Awards will be held on 30th September, 2022 and will be presided over by President of India Smt Droupadi Murmu.
Ms Asha Parekh is a renowned film actress, director and producer and an accomplished Indian classical dancer. Starting her career as a child actor she made her debut as lead heroine in Dil Deke Dekho and has gone on to act in over 95 movies. She has acted in celebrated films like Kati Patang, Teesri Manzil, Love in Tokyo, Aya Saawan Jhoom Ke, Aan Milo Sajna, Mera Gaon Mera Desh.
Ms Parekh is a winner of Padhma Shri, awarded to her in 1992. She has also served as the head of Central Board for Film Certification from 1998-2001.
Shri Anurag Thakur also announced that the decision to confer the award to Ms Parekh was taken by a jury of five members. The jury for the selection of 52nd Dadasaheb Phalke award consisted of five members from the film industry:
Ms Asha Bhosle
Ms Hema Malini
Ms Poonam Dhillon
Shri T. S. Nagabharana
Shri Udit Narayan