Trending Now

കെ.എം ജോസഫ് മികച്ച കര്‍ഷകന്‍; പത്തനംതിട്ട മികച്ച ജില്ല

കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍
മന്ത്രി വിതരണം ചെയ്തു
കെ.എം ജോസഫ് മികച്ച കര്‍ഷകന്‍;
പത്തനംതിട്ട മികച്ച ജില്ല
സംസ്ഥാന തലത്തില്‍ മികച്ച കര്‍ഷകര്‍ക്കുള്ള കൃഷി വകുപ്പിന്റെ ഹരിത കീര്‍ത്തി അവാര്‍ഡിന് എറണാകുളം ജില്ലയിലെ കെ.എം ജോസഫ് അര്‍ഹനായി. മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം പത്തനംതിട്ടയ്ക്ക് ലഭിച്ചു. മികച്ച ഐ.ആര്‍.ജി ജില്ലയ്ക്കുള്ള പുരസ്‌കാരം എറണാകുളത്തിനും മികച്ച സ്വാശ്രയ കര്‍ഷക സമിതിക്കുള്ള പുരസ്‌കാരം കൊല്ലം ജില്ലയിലെ അഞ്ചല്‍ എസ്.കെ.എസിനും ലഭിച്ചു. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ജില്ലയും മികച്ച കര്‍ഷകരും : പാലക്കാട് – എം.സി ബേബി, പത്തനംതിട്ട – എന്‍.എസ് അനിരുദ്ധന്‍, ഇടുക്കി – ബിനോയ് ജോര്‍ജ്, ആലപ്പുഴ – ചാണ്ടി ആന്ത്രപ്പേര്‍, മലപ്പുറം – കെ.ഉമ്മന്‍, കോഴിക്കോട് – കെ. ഷാനവാസ്, വയനാട് – സി.ജി മാനുവല്‍, കണ്ണൂര്‍ – പി.വി രതീശന്‍, കോട്ടയം – ജോസഫ് ജോസഫ് കുരുക്കാന്‍ കുഴിയില്‍, തൃശൂര്‍ – രാജന്‍ നാരായണന്‍, കാസര്‍ഗോഡ് -വി.ബാലകൃഷ്ണന്‍, കൊല്ലം – എന്‍.എസ് സജി, തിരുവനന്തപുരം – ടി. മണിയന്‍.
മികച്ച ജില്ലകളില്‍ രണ്ടാം സ്ഥാനം പാലക്കാടും മൂന്നാം സ്ഥാനം കോട്ടയവും നേടി. മികച്ച ഐ.ആര്‍.ജി ജില്ലകളില്‍ രണ്ടാം സ്ഥാനം ആലപ്പുഴയും മൂന്നാം സ്ഥാനം തൃശൂരും നേടി. മികച്ച സ്വാശ്രയ കര്‍ഷക സമിതികളില്‍ രണ്ടാം സ്ഥാനം തൃശൂരിലെ ആലൂര്‍ എസ്.കെ.എസും മൂന്നാം സ്ഥാനം എറണാകുളത്തെ കൂവപ്പടി എസ്.കെ.എസും നേടി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!