മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 17ന് ശബരിമല സന്നിധാനത്ത് എത്തും. പിണറായിവിജയന് ആദ്യമായാണ് ശബരിമല യില്‍ എത്തുന്നത് .മുഖ്യമന്ത്രി യായിരുന്ന അച്ചുതാനന്ദന് ശബരിമലയില്‍ എത്തിയിരുന്നു .
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമിക്കുന്ന പുണ്യദർശനം കോംപ്ലക്സിന്റെ ശിലാ സ്ഥാപനത്തിനായാണ് 17നു രാവിലെ മുഖ്യമന്ത്രി സന്നിധാനത്തെത്തുന്നത്. കഴിഞ്ഞ മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി പിണറായി പമ്പയില്‍ എത്തി ദേവസ്വം ബോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും സന്നിധാനത്തേക്ക് പോയില്ല .
