ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ) കോഴ്‌സ് പ്രവേശന തീയതി സെപ്റ്റംബര്‍ 30 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഒക്ടോബര്‍ എട്ടു വരെയും ദീര്‍ഘിപ്പിച്ചു. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ആധാര്‍ ക്യാമ്പ്
ശബരിമല, പമ്പ, മഞ്ഞത്തോട്, അട്ടത്തോട്, നിലയ്ക്കല്‍, ളാഹ വേലംപ്ലാവ് അറയാഞ്ഞിലിമണ്ണ് എന്നീ മേഖലകളില്‍പ്പെട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധാര്‍ എടുക്കുന്നതിനായി പ്രത്യേക ക്യാമ്പ് തുലാപ്പള്ളി അക്ഷയ സെന്ററില്‍ സെപ്റ്റംബര്‍ 25ന് നടത്തും. അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, പത്തനംതിട്ട ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, തുലാപ്പള്ളി അക്ഷയ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കും.
18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു /ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഓഫീസ്, പണിക്കന്റത്ത് ബില്‍ഡിംഗ്, രണ്ടാം നില, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തിലോ അയയ്ക്കാം. ഫോണ്‍: 8281 552 350.
തീയതി നീട്ടി
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കോളജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സേഫ്ടി മാനേജ്‌മെന്റ് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി മാനേജ്‌മെന്റ് പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്ടി ഓഫീസര്‍ ട്രെയിനിംഗ് പ്രോഗ്രാം എന്നിവയിലേക്ക്
അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. പത്തനംതിട്ട സ്റ്റഡി സെന്റര്‍ ഫോണ്‍: 9539623456.
മില്‍ക്ക്‌ഷെഡ് വികസന പദ്ധതി അപേക്ഷ
മില്‍ക്ക്‌ഷെഡ് വികസന പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്ഷീര വികസന വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 20 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.
എംബിഎ അഡ്മിഷന്‍
നാക് അംഗീകാരമുള്ള കേരള സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അടൂര്‍ സെന്ററില്‍ എംബിഎ അഡ്മിഷന്‍ മൂന്നാം ഘട്ടം ആരംഭിച്ചു.
യോഗ്യതാ പരീക്ഷയായ കെമാറ്റ്, സിമാറ്റ്, ക്യാറ്റ് ഇവയില്‍ ഏതെങ്കിലും പരീക്ഷ പാസായിട്ടുള്ളതും, 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും ബിരുദം ഉള്ളവര്‍ക്കും (ഒബിസി48 ശതമാനം, എസ് സി/ എസ്ടി പാസ് മാര്‍ക്ക് മതിയാവും) കേരള സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. അഡ്മിഷന്‍ പോര്‍ട്ടല്‍ വിലാസം: https://admissions.
അട്ടത്തോട് ഗവ. എല്‍പി ഹൈടെക് സ്‌കൂള്‍ കെട്ടിട
നിര്‍മാണ ഉദ്ഘാടനം (സെപ്റ്റംബര്‍ 24)
കാടിന്റെ മക്കള്‍ക്ക് സ്‌കൂള്‍ കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. അട്ടത്തോട് ഗവ. എല്‍പി ഹൈടെക് സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം (24) രാവിലെ 11ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.
നിലയ്ക്കല്‍ വനം വകുപ്പ് വിട്ടു നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുക. മൂന്നു കോടി രൂപയാണ് നിര്‍മാണ ചിലവ്. രണ്ടു നിലകളിലായി നിര്‍മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന് 12 ക്ലാസ് മുറികളും ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഉണ്ടാകും. കൂടാതെ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്ഷണം നല്‍കുന്നതിനും പ്രത്യേക സംവിധാനവും ടോയ്ലറ്റ് ബ്ലോക്കുകളും ഉണ്ട്.
ശബരിമല വനമേഖലയില്‍ താമസിക്കുന്ന ആദിവാസി കുട്ടികള്‍ക്ക് പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018ല്‍ എല്‍പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ സ്‌കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയാണ് ഇവിടെ ഉള്ളത്. ഇപ്പോള്‍ പഠിക്കുന്ന 52 കുട്ടികളില്‍ 27 പേരും വനത്തിനുള്ളില്‍ താമസിക്കുന്നവരാണ്. അഞ്ച് അധ്യാപകരുണ്ട്. ളാഹ, മഞ്ഞത്തോട് അട്ടത്തോട്, നിലയ്ക്കല്‍, പമ്പ ത്രിവേണി മേഖലകളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വിട്ടു നല്‍കിയ സ്‌കൂള്‍ ബസിലാണ് കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നത്.
സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് നേരത്തെ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസങ്ങള്‍ കാരണം നിര്‍മാണം വൈകുകയായിരുന്നു. പ്രത്യേകമായി ഇടപെടല്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഇപ്പോള്‍ സ്‌കൂള്‍ കെട്ടിടം നിര്‍മാണം സാധ്യമാക്കിയിരിക്കുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.