Trending Now

പത്തനംതിട്ടയില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് ഒഴിവ്

താല്‍ക്കാലിക നിയമനം 

konnivartha.com: മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു.

 

പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂര്‍), മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍, മല്ലപ്പള്ളി) എന്നീ ബ്ലോക്കുകളിലാണ് നിയമനം. ഈ മാസം 28, 29 തീയതികളിലാണ് ഇന്റര്‍വ്യൂ. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂ 28 ന് രാവിലെ 10 മുതലും, പാരാവെറ്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ 28ന് ഉച്ചയ്ക്ക് രണ്ടു മുതലും, ഡ്രൈവര്‍ കം അറ്റന്‍ഡന്‍ഡ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ 29ന് രാവിലെ 10 മുതലും നടത്തും.

 

പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലെ ജില്ലാമൃഗസംരക്ഷണ ഓഫീസിലാണ് ഇന്റര്‍വ്യു നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0468-2322762 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ വെബ്സൈറ്റിലും (https://ksvc.kerala.gov.in) വിശദാംശങ്ങള്‍ ലഭിക്കും.

© 2025 Konni Vartha - Theme by
error: Content is protected !!