മഹാരാഷ്ട്രയിലെ പൂനയിൽ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയായ രാധാ മാധവൻ നായർ(65) ആണ് കൊല്ലപ്പെട്ടത്. വിശ്രാന്ത് വാഡിയിലെ വീട്ടൽ കഴുത്തുമുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാധയുടെ രണ്ടു മക്കൾ പൂനയിലുണ്ടെങ്കിലും ഇവർ വേറെ വീട്ടിലാണു താമസിച്ചിരുന്നത്. മകൻ നിരന്തരം ഫോണ് വിളിച്ചെങ്കിലും രാധ ഫോണ് എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.