konnivartha.com : മഹാമാരി വരുത്തിയ താണ്ഡവം വരുത്തിയ വിനാശ കാലം കഴിഞ്ഞു . ജനതയുടെ മനസ്സില്‍ നന്മയുടെ പൂക്കള്‍ വിരിഞ്ഞു . കഷ്ടതകളില്‍ നിന്നും മോചനം . ഇന്ന് ഉത്രാട പാച്ചില്‍ .അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . എങ്കിലും വിഭവങ്ങളില്‍ കുറവ് വരുത്തുവാന്‍ മലയാളികള്‍ ഒരുക്കം അല്ല . ഓട്ട പാച്ചിലില്‍ പപ്പടം ആണ് മുഖ്യന്‍ . ചോറും പരിപ്പും പപ്പടവും കൂട്ടി പിടിച്ചില്ലെങ്കില്‍ മലയാളികള്‍ക്ക് ഓണം സുഖമാകില്ല .
മഴ മാറി എന്ന് ആശ്വസിക്കുന്നു . ഇന്ന് കച്ചവട സ്ഥാപങ്ങളില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു . വസ്ത്രം എടുക്കാന്‍ ആയിരുന്നു തിരക്ക് . ഒപ്പം പച്ചക്കറി കടകളില്‍ തിരക്ക് ഉണ്ടായി . വില കൂടിയാലും കിലോഗ്രാം കുറച്ചു കൊണ്ട് എല്ലാം മാനവര്‍ വാങ്ങി . ഇന്ന് രാത്രി അടുക്കളയില്‍ തകൃതി .
നാളെ പൊന്നോണം .അത് വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങി .അങ്ങ് വിദേശത്തും ..എല്ലാവര്‍ക്കും നല്ലൊരു പൊന്നോണം ആശംസിക്കുന്നു