Trending Now

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

 

konnivartha.com : പത്തനംതിട്ട ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും രാത്രികാല മഴ ശക്തമായി . ജില്ലയില്‍ നാളെ( 30/08/2022) യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പാ നദി പമ്പയില്‍ നിറഞ്ഞു കവിഞ്ഞു . വനത്തില്‍ എമ്പാടും കനത്ത മഴയാണ് .

കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി പത്ത് മണി മുതല്‍ വലിയ മഴയാണ്. അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് അപകട നിലയില്‍ എത്തിയിട്ടില്ല . അച്ചന്‍ കോവില്‍ ഭാഗത്തോ വനത്തിലോ കുടുക്ക , ഉരുള്‍പൊട്ടല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . ജില്ലാ ഭരണകൂടം നദികളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് ഉണ്ട് . ദുരന്ത നിവാരണ വിഭാഗം മഴയുടെ തോത് സൂക്ഷ്മമായി പരിശോധിക്കുന്നു . മണിമല ,അച്ചന്‍ കോവില്‍ നദികളിലെ ജല നിരപ്പ് നിലവില്‍ അപകടത്തില്‍ അല്ല . പമ്പ നദിയിലെ ജല നിരപ്പ് കൂടി . പമ്പയില്‍ മല വെള്ള പാച്ചില്‍ ഉണ്ടായിട്ടുണ്ട് .

 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

error: Content is protected !!