Trending Now

അയ്യപ്പന് വഴിപാടായി 107 പവന്‍റെ സ്വര്‍ണ മാല

konnivartha.com : ശബരിമലയില്‍ അയ്യപ്പ സ്വാമിക്ക് കാണിക്കയായി 107.75 പവൻ തൂക്കമുളള സ്വർണമാല സമര്‍പ്പിച്ച് ഭക്തന്‍ .ലെയർ ഡിസൈനിലുളള മാല തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് നടയ്ക്ക് സമർപ്പിച്ചത്.

വിദേശത്ത് ബിസിസുളള കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. മാല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിക്കണ്ട ശേഷം ഭക്തന്‍ മലയിറങ്ങി. പണിക്കൂലി അടക്കം 44,98,600 രൂപ വിലവരുന്ന സ്വര്‍ണ മാലയാണ് ഇദ്ദേഹം കാണിക്കയായി സമര്‍പ്പിച്ചത്.

error: Content is protected !!