konnivartha.com : കോന്നി മെഡിക്കൽ കോളേജിന് സമീപത്തെ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് സി പി ഐ കോന്നി മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. കോന്നി മെഡിക്കൽ കോളേജ് റോഡിൽ നിന്നും നിർമാണം നടക്കുന്ന കോന്നി കേന്ദ്രീയ വിദ്യാലയതിന്‍റെ ഭാഗത്തേക്ക് സർക്കാർ ഭൂമിയിലൂടെ റോഡ് കയ്യേറി നിർമ്മിച്ചിരിക്കുകയാണ്.
വലിയ വീതിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന റോഡിൽ ഇന്റർ ലോക്ക് കട്ടകൾ പാകുന്നതിനായി കട്ടകളും എത്തിച്ചിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളോടും മറ്റും ആലോചിക്കാതെയാണ് ഇത്തരത്തിൽ റോഡ് നിർമ്മിച്ചിരിക്കുന്നത്.ഇത്തരത്തിൽ സർക്കാർ ഭൂമിയിൽ ഇവിടെ നിരവധി. കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്.
സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുവാൻ ഈ ഭൂമി അളന്നു തിട്ടപ്പെടുത്തി കൊടുക്കുവാൻ റവന്യു വകുപ്പ് അധികൃതരും തയ്യാറായിട്ടില്ല. കോന്നി താലൂക് സർവേ വിഭാഗവും മുൻപ് കോന്നിയിൽ ഉണ്ടായിരുന്ന റവന്യു വകുപ്പ് അധികാരിയും ഈ ഭൂമി അളന്നു തിട്ടപെടുത്തി നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല.
റവന്യു വകുപ്പ് ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇവിടെ അനധികൃതമായി ഇവിടെ റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പലയിടത്തും സർക്കാർ ഭൂമിയിലെ ഇരുമ്പ് വേലികൾ പൊളിച്ച് നീക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്.
ജെ സി ബി ഉപയോഗിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തങ്ങൾ മൂലം മെഡിക്കൽ കോളേജിലേക്ക് ആധുനിക നിലവാരത്തിൽ നിർമ്മിച്ച റോഡിലേക്കും മണ്ണും ചെളിയും നിറഞ്ഞിട്ടുണ്ട്.വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൃഷി, റവന്യു ഓഫീസുകൾക്ക് മുൻപിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് അറിയിച്ചു.