Trending Now

കക്കി ആനത്തോട് ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നു

 

കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ ഓഗസ്റ്റ് ഒന്‍പതിന് വൈകുന്നേരം മുതല്‍ ഘട്ടം ഘട്ടമായി പരമാവധി 120 സെമി വരെ ഉയര്‍ത്തി പരമാവധി 175 ക്യുമെക്‌സ് വരെ ജലം ജനവാസ മേഖലകളില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാ നദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയിലും ആറു മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും.

error: Content is protected !!