Trending Now

കോന്നി യില്‍ സി .പി. എം -സി. പി .ഐ കൂറ് മാറ്റം അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലി

 
കോന്നിയിലെ ഇടതു പക്ഷ രാഷ്ട്രീയം നേതാക്കളുടെ കാലുവാരല്‍ കലക്കല്‍ നടക്കുന്നു .സി പി യില്‍ നിന്നും 80 പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേരുമ്പോള്‍ 35 സി പി എം പ്രവര്‍ത്തകര്‍ സി പി ഐ യില്‍ ചേര്‍ന്ന് കൊണ്ട് പകരം വീട്ടി .സി പി ഐ ലോക്കല്‍ സെക്രട്ടറി ആര്‍ ഗോവിന്ദ് മലക്കം മറിഞ്ഞ് സി പി എമ്മില്‍ ചേരുമ്പോള്‍ സി പി എം മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സജികുമാര്‍ ആലുംതിട്ട മണ്ണില്‍ അടക്കം 39 പേരെ സി പി ഐ വലിച്ചു കൊണ്ട് പോയി പകരം വീട്ടി .സി പി ഐ വിട്ടു സി പി എമ്മില്‍ ചേര്‍ന്നവരുടെ ലയന സമ്മേളനം നാളെ സി പി എം കോന്നിയില്‍ നടത്തുമ്പോള്‍ സി പി ഐ തങ്ങളുടെ ബലം തിരിച്ചു കാട്ടി കൊടുത്തത് സി പി എം ന്‍റെ മുന്‍കാല നാല് സജീവ പ്രവര്‍ത്തകരെ അടക്കം സി പി ഐ യില്‍ ചേര്‍ത്ത് കൊണ്ടാണ് .സി പി ഐ നേതാവും മുന്‍ എം പിയുമായ ചെങ്ങറ സുരേന്ദ്രനെ കൂടി സി പി എം പക്ഷത്തേക്ക് ചേര്‍ക്കുവാന്‍ ഉള്ള ആലോചന നടക്കുന്നു .ഇന്നും അത്തരത്തില്‍ ഒരു ചര്‍ച്ച നടന്നു .കോന്നിയില്‍ സി പി എം -സി പി ഐ വടം വലികള്‍ നടക്കുമ്പോള്‍ മാറി നിന്ന് ചിരിക്കുവാന്‍ ബി ജെപി ക്കും കോണ്‍ഗ്രസിനും കഴിയും .ഇരു ഇടതു പാര്‍ട്ടികളെയും തമ്മില്‍ അടിപ്പിക്കുന്ന കുറുക്കനായ ഒരു വെള്ളയനെ ആരും ഇരുട്ടില്‍ കാണുന്നില്ല …

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!