konnivartha.com : കേരള ബാങ്കിന്റെ ബി ദ നമ്പർ വൺ പുരസ്‌കാരങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ബി ദ നമ്പർ വൺ ക്യാംപെയിനിന്റെ ഭാഗമായാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ജൂലൈ 22നു വൈകിട്ടു 3.30നു വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണു പുരസ്‌കാരദാന ചടങ്ങ്.
മികച്ച റീജിയണൽ ഓഫിസായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്രെഡിറ്റ് പ്രോസസിങ് സെന്ററും കോഴിക്കോടാണ്. മിനിസ്റ്റേഴ്സ് ട്രോഫിയും ഫലകവും മൂന്നു ലക്ഷം രൂപയുമാണു പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയും വയനാട് ജില്ലയിലെ കേണച്ചിറയും പങ്കുവച്ചു. മിനിസ്റ്റേഴ്സ് ട്രോഫി, ഫലകം, രണ്ടു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് എന്നിവയടങ്ങുന്നതാണു പുരസ്‌കാരം. തൃശൂർ, കണ്ണൂർ റീജിയണൽ ഓഫിസുകൾ മികച്ച രണ്ടാമത്തെ റീജിയണൽ ഓഫിസിനുള്ള പുരസ്‌കാരങ്ങൾ നേടി. കണ്ണൂർ ക്രെഡിറ്റ് പ്രൊസസിങ് സെന്ററാണു മികച്ച രണ്ടാമത്തെ ക്രെഡിറ്റ് പ്രൊസസിങ് സെന്റർ. ക്യാംപെയിൻ കാലയളവിൽ മൂന്നു മാസം എസ്.എം.എ. സ്ലിപ്പേജ് ഒഴിവാക്കിയ ക്രെഡിറ്റ് പ്രോസസിങ് സെന്ററിനുള്ള പുരസ്‌കാരം തൃശൂർ സിപിസിയും എൻ.പി.എ. ശതമാനം ഏറ്റവും കുറഞ്ഞ സി.പി.സിക്കുള്ള പുരസ്‌കാരം ആലപ്പുഴ സി.പി.സിയും നേടി.
എൻ.പി.എ.യിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത സി.പി.സി. – കണ്ണൂർ, സൊസൈറ്റി എൻ.പി.എയിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത സി.പി.സി, – തിരുവനന്തപുരം, തുടർച്ചയായി മൂന്നു വർഷം എൻ.പി.എ. പൂജ്യത്തിൽ എത്തിച്ച ശാഖ – കോഴിക്കോട് വാണിമേൽ, തുടർച്ചയായി രണ്ടു വർഷം എൻ.പി.എ. പൂജ്യത്തിൽ എത്തിച്ച ശാഖ – കോഴിക്കോട് കുറ്റിക്കാട്ടൂർ, നാദാപുരം ടൗൺ, 2021-22 സാമ്പത്തിക വർഷം എൻ.പി.എ. പൂജ്യത്തിൽ എത്തിച്ച ശാഖ – എറണാകുളം – ഇലഞ്ഞി, പത്തനംതിട്ട നിരണം വെസ്റ്റ് എന്നിവയാണു സംസ്ഥാനതലത്തിലെ മറ്റു പുരസ്‌കാരങ്ങൾ.
ജില്ലാതലത്തിലെ മികച്ച ശാഖകൾക്ക് ട്രോഫിയും 50,000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. തിരുവനന്തപുരം – കല്ലിയൂർ, കൊല്ലം – പട്ടാഴി നോർത്ത്, പത്തനംതിട്ട – പന്തളം, ആലപ്പുഴ – കായംകുളം, കോട്ടയം – വൈക്കം എം. ആൻഡ് ഇ, ഇടുക്കി – നെടുങ്കണ്ടം മെയിൻ, എറണാകുളം – മൂവാറ്റുപുഴ ടൗൺ, തൃശൂർ – ഇരിങ്ങാലക്കുട, പാലക്കാട് – നെന്‍മാറ, കോഴിക്കോട് – ഉള്ളിയേരി, വയനാട് – വിടുവഞ്ചാൽ, കണ്ണൂർ – മയ്യിൽ, കാസർകോഡ് – മുള്ളേരിയ എന്നിവയാണു പുരസ്‌കാരങ്ങൾ നേടിയ ശാഖകൾ.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടേയും അർബൻ ബാങ്കുകളുടേയും 2020-21ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 1506 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽനിന്നും 51 അർബൻ ബാങ്കുകളിൽനിന്നും തെരഞ്ഞെടുത്ത സംഘത്തിനുള്ള എക്സലൻസ് പുരസ്‌കാരങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ കണ്ണൂർ കതിരൂർ സർവീസ് സഹകരണ ബാങ്ക് ഒന്നാം സ്ഥാനവും കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് രണ്ടാം സ്ഥാനവും തൃശൂർ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് മൂന്നാം സ്ഥാനവും നേടി.
ജില്ലാതലത്തിലെ പുരസ്‌കാരങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
തിരുവനന്തപുരം – ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്, കരകുളം സർവീസ് സഹകരണ ബാങ്ക്, മൈലച്ചൽ സർവീസ് സഹകരണ ബാങ്ക്.
കൊല്ലം – കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, പുനലൂർ സർവീസ് സഹകരണ ബാങ്ക്, കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക്.
ആലപ്പുഴ – ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്ക്, കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക്, പറയകാട് സർവീസ് സഹകരണ ബാങ്ക്.
പത്തനംതിട്ട മെഴുവേലിൽ സർവീസ് സഹകരണ ബാങ്ക്, അങ്ങാടി സർവീസ് സഹകരണ ബാങ്ക്, വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക്.
കോട്ടയം – കടത്തുരുത്തി റീജിയണൽ സർവീസ് സഹകരണ ബാങ്ക്, വലവൂർ സർവീസ് സഹകരണ ബാങ്ക്, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക്.
ഇടുക്കി – കട്ടപ്പന സർവീസ് സഹകരണ ബാങ്ക്, അടിമാലി സർവീസ് സഹകരണ ബാങ്ക്, കൂട്ടാർ സർവീസ് സഹകരണ ബാങ്ക്.
തൃശ്ശൂർ – കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്, കടവല്ലൂർ സർവീസ് സഹകരണ ബാങ്ക്, പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്, പുല്ലൂർ സർവീസ് സഹകരണ ബാങ്ക്.
എറണാകുളം – കവളങ്ങാട് സർവീസ് സഹകരണ ബാങ്ക്, കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്, വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്.
പാലക്കാട് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്, കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്ക്, തിരുമിറ്റകോഡ് സർവീസ് സഹകരണ ബാങ്ക്.
കോഴിക്കോട് – കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്, ഏറാമല സർവീസ് സഹകരണ ബാങ്ക്, കാരശേരി സർവീസ് സഹകരണ ബാങ്ക്, വടകര സഹകരണ റൂറൽ ബാങ്ക്.
വയനാട് – തരിയോട് സർവീസ് സഹകരണ ബാങ്ക്, പൂതാടി സർവീസ് സഹകരണ ബാങ്ക്, മടക്കിമല സർവീസ് സഹകരണ ബാങ്ക്.
കണ്ണൂർ – ചെറുതാഴം സർവീസ് സഹകരണ ബാങ്ക്, മാടായി സഹകരണ റൂറൽ ബാങ്ക്, കടന്നപ്പള്ളി പാണപ്പുഴ സർവീസ് സഹകരണ ബാങ്ക്.
കാസർഗോഡ് – പനയാൽ സർവീസ് സഹകരണ ബാങ്ക്, പനത്തടി സർവീസ് സഹകരണ ബാങ്ക്, നീലേശ്വരം സർവീസ് സഹകരണ ബാങ്ക്.
സംസ്ഥാനതലത്തിലെ അർബൻ ബാങ്ക് പുരസ്‌കാരങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് (പാലക്കാട്), സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക് (വയനാട്), ദി കോസ്റ്റൽ അർബൻ സഹകരണ ബാങ്ക് (കൊല്ലം).
കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 40950 കോടി വായ്പ വിതരണം ചെയ്തു; നിക്ഷേപം 69,907 കോടി
കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) 40,950.04 കോടി രൂപ വായ്പയായി നൽകിയെന്നു സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഇക്കാലയളവിൽ 69907.12 കോടി രൂപ നിക്ഷേപമുണ്ടാക്കാനായി. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും കഴിഞ്ഞ സാമ്പത്തിക വർഷം കേരള ബാങ്കിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2019 നവംബറിൽ രൂപീകൃതമായ കേരള ബാങ്കിന്റെ രണ്ടു വർഷത്തെ പ്രവർത്തന നേട്ടം മികച്ചതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 110857.15 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് നടത്തിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 4460.61 കോടി അധികമാണിത്.
നിഷ്‌ക്രിയ ആസ്തി (എൻ.പി.എ) 31.03.2021 ൽ 14.47 ആയിരുന്നത് 31.03.2022 ൽ 13.35 ശതമാനമായി കുറയ്ക്കാനായി. 31.03.2021 ൽ 5738.60 കോടി ആയിരുന്ന നിഷ്‌ക്രിയ ആസ്തി (എൻ.പി.എ) 31.03.2022 ൽ 5466.54 കോടിയായി കുറഞ്ഞു. ബാങ്കിന്റെ വരുമാനം 31.03.2021 ൽ 5933.24 കോടിയായിരുന്നത് 31.03.2022 ൽ 6349.49 കോടിയായി വർധിച്ചു.
നിക്ഷേപം 31.03.2021 ൽ 66731.61 കോടി ആയിരുന്നത് 31.03.2022 ൽ 69907.12 കോടിയായും വർധിച്ചു. 31.03.2021 ൽ 39664.93 കോടി ആയിരുന്ന വായ്പാ വിതരണം 31.03.2022 ൽ 40950.04 കോടിയായും വർധിച്ചു. 31.03.2021 ൽ 61.99 കോടി ആയിരുന്ന അറ്റ ലാഭം 31.03.2022 ൽ 77.24 കോടി ആയിട്ടാണ് ഉയർന്നത്. കോവിഡ് പ്രതിസന്ധിയും, പുനക്രമീകരിച്ച വായ്പയ്ക്ക് ആർബിഐ നിഷ്‌കർഷിക്കുന്ന നിരക്കിൽ പ്രൊവിഷൻ വച്ചതും നെറ്റ് പ്രോഫിറ്റിൽ വലിയ വളർച്ച ഉണ്ടാകാതിരിക്കാൻ കാരണായി. ഓപ്പറേറ്റിങ് പ്രോഫിറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 164.39 കോടിയുടെ വളർച്ച ഉണ്ടായി. 2021 മാർച്ചിൽ 172.74 കോടി ആയിരുന്ന ഓപ്പറേറ്റിങ് പ്രോഫിറ്റ് 2022 മാർച്ചിൽ 336.39 കോടിയായിട്ടാണ് ഉയർന്നത്.
31.03.2021 ൽ 9017.08 കോടി ആയിരുന്ന സിഎഎസ്എ നിക്ഷേപം 31.03.2022 ൽ 9856.61 കോടിയായി വർധിക്കുകയും ചെയ്തു.
കേരള ബാങ്ക് രൂപീകരണത്തിനുശേഷം കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ സിആർഎആർ 6.26 ൽ നിന്ന് ഘട്ടം ഘട്ടമായി 10.24 (13.03.2022) ആയി വർധിപ്പിക്കാൻ കഴിഞ്ഞു. 31.03.2020 ൽ ആളോഹരി ബിസിനസ് 17.79 കോടിയായിരുന്നത് 31.03.2022 ൽ 20.59 കോടിയായി വർധിച്ചു. ശാഖാ അടിസ്ഥാനത്തിലുള്ള ബിസിനസ് 139.59 കോടിയിൽ നിന്നും 144.18 കോടിയായി വർധിച്ചു.
സംസ്ഥാനത്തെ സഹകരണ ബാങ്കിന്റെയും 13 ജില്ലാ സഹകരണ ബാങ്കുകളുടെയും കോർ ബാങ്കിങ് നടപടികൾ ഏകീകരിച്ച് എല്ലാ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പ്രമുഖ സിസ്റ്റം ഇന്റഗ്രേറ്റിങ് സേവനദാതാക്കളായ വിപ്രോയുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇൻഫോസിസിന്റെ ബാങ്കിങ് സോഫ്റ്റ്‌വെയറായ ഫിക്കിളിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കുന്ന സഹകരണ മേഖലയിലെ ആദ്യ ബാങ്കാണ് കേരള ബാങ്ക്.
കേരള ബാങ്കിന്റെ എല്ലാ ശാഖകൾക്കും ആർബിഐ ലൈസൻസും പുതിയ ഏകീകൃത ഐഎഫ്‌സി കോഡും ലഭിച്ചു കഴിഞ്ഞു. ആർ.ടി.ജി.എസ്/എൻ.ഇ.എഫ്.ടി സൗകര്യങ്ങൾക്ക് ഉപരിയായി യു.പി.ഐ, ഡി.ബി.ടി, ആധാർ പെയ്‌മെന്റ്, ഇ-കൊമേഴ്‌സ്, ഇ-ടിക്കറ്റിങ് തുടങ്ങിയ ആധുനിക ബാങ്കിങ് സേവനങ്ങൾ ഗ്രാമീണ മേഖലയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ഇടപാടുകൾ ഉൾപ്പെടെ എല്ലാ ഇടപാടുകാർക്കും കുറഞ്ഞ നിരക്കിൽ എത്തിക്കുവാനാണ് ബാങ്ക് ശ്രമിക്കുന്നത്.
ബാങ്കിങ് സാങ്കേതിക വിദ്യയും സാമ്പത്തിക സാക്ഷരതാ അവബോധവും ഗ്രാമ പ്രദേശങ്ങളിൽ എത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കേരള ബാങ്കിന്റെ എടിഎം ഡെമോൺസ്‌ട്രേഷൻ വാനുകൾ ഉപയോഗിച്ച് ജില്ലകൾ തോറും ഫിനാൻഷ്യൽ ലിറ്റററി ക്യാമ്പുകൾ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കിങ് മേഖലയിലെ പ്രവർത്തന മികവിന് കേരള ബാങ്കിന് ദേശീയ തലത്തിൽ അവാർഡ് ലഭിച്ചു. സഹകരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ അവാർഡിൽ ദേശീയ തലത്തിൽ പ്രഥമ സ്ഥാനമാണ് കേരള ബാങ്കിന് ലഭിച്ചത്. സഹകരണ മേഖലയിൽ നിലനിന്നിരുന്ന ത്രിതല സംവിധാനത്തിനു പകരം ഗ്രാമീണ ജനതക്കും കർഷകർക്കും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബാങ്കിങ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ദ്വിതല സംവിധാനം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ഭരണ സമിതി അംഗങ്ങളായ പി. ഗഗാറിൻ, അഡ്വ. എസ്. ഷാജഹാൻ, കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്. രാജൻ, കേരള ബാങ്ക് ചീഫ് ജനറൽ മാനേജർമാരായ കെ.സി. സഹദേവൻ, റോയി എബ്രഹാം, കേരള ബാങ്ക് ബി.പി.സി.സി ഡിപ്പാർട്ട്‌മെന്റ് ജനറൽ മാനേജർ അനിൽ കുമാർ എ. തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.