Trending Now

അജ്ഞാതനായ വയോധികനെ പോലീസ് മഹാത്മയിലെത്തിച്ചു

Spread the love

 

konnivartha.com : കൊടുമൺ- തെരുവിൽ രാത്രി സമയത്ത് അലഞ്ഞ് തിരിഞ്ഞ് കണ്ടതിനെ തുടർന്ന് ഉദേശം 85 വയസ്സ് തോന്നിക്കുന്ന വയോധികനെ കൊടുമൺ പോലീസ് സബ് ഇൻസ്പെക്ടർ അശോക് കുമാർ, മെമ്പർ വിജയൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു.
പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇദ്ദേഹം ദാവീദ് എന്ന് പേര് പറഞ്ഞെങ്കിലും പിന്നീട് മാറ്റി മാറ്റിപ്പറയുകയാണ്.വാർദ്ധക്യ രോഗങ്ങളും ഓർമ്മക്കുറവും ഉണ്ട്, ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ അടൂർ മഹാത്മ ജന സേവന കേന്ദ്രത്തിൽ വിവരം നല്കണമെന്ന് മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ നമ്പർ – 04734299900

error: Content is protected !!