Trending Now

നോർക്കയുടെ  കീഴിൽ രൂപീകരിക്കുന്ന ലോക കേര‌ള സഭയിൽ കർണാടകയ്ക്ക് മുന്‍ഗണന

നോർക്കയ്ക്കു കീഴിൽ രൂപീകരിക്കുന്ന ലോക കേര‌ള സഭയിൽ കർണാടകയ്ക്കു 13 പ്രതിനിധികള്‍ ഉണ്ടാകും എന്ന് ബാംഗ്ലൂര്‍ മലയാളി സംഘടനകള്‍ പ്രതീക്ഷിക്കുന്നു . രാജ്യത്തിനകത്ത് കർണാടകയിലെ ബാംഗ്ലൂര്‍ നി‌ന്നാകും ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടാകുക. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി ജനസംഖ്യയുടെ അ‌ടിസ്ഥാനത്തിലാണു ലോക കേരള സഭയിലെ പ്രാതിനിധ്യം തീരുമാനിച്ചത്. അംഗങ്ങളിൽ പ്രവാസി തിരിച്ചറിയൽ കാർഡുള്ള 500 സംഘടനാ പ്രതിനിധികൾക്കു മുൻഗണന ലഭിക്കും . 2018 ലാണ് ആദ്യ കേരള സഭ നടക്കുക. പ്രവർത്തനത്തിനു നോർക്ക കരടു രേഖ തയാറാക്കി. അടുത്തമാസം ഇതു മന്ത്രിസഭ പരിഗണിക്കുന്നതോടെ അന്തിമ രൂപമാകും. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസി‌ന്റെ (സിഡിഎസ്) സർവേ പ്രകാരമാണു വി‌വിധ രാ‌ജ്യങ്ങളിലെയും സംസ്‌ഥാനങ്ങളിലെയും മലയാളികളുടെ ജനസംഖ്യ കണ‌ക്കാക്കിയിരിക്കുന്നത്. ഇതുപ്രകാരം യുഎഇയ്ക്കാണ് രാജ്യത്തിന് പുറത്ത് ഏറ്റവും കൂ‌ടുതൽ ‌പ്രതിനിധികളെ ലഭി‌ക്കുക-40 എണ്ണം. സൗദി അറേബ്യയിൽനിന്ന് 26 പേരുണ്ടാകും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു