ദിലീപ് നായകനായ രാമ ലീല ഈ മാസം 28 ന് റിലീസ് ചെയ്യും

Spread the love

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച്‌ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ രാമലീല ഈ മാസം 28 ന് തീയേറ്ററില്‍ എത്തുമെന്ന് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു .മോഹന്‍ലാല്‍ നായകനായ പുലി മുരുകന് ശേഷം ടോമിച്ചന്‍ നിര്‍മ്മിച്ച മലയാള സിനിമയാണ് രാമ ലീല .നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപ് പ്രതിയായ തോടെ ഏറെ തവണ മാറ്റിവച്ച സിനിമയുടെ റിലീസ് ആണ് നടക്കുവാന്‍ പോകുന്നത് .പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക .ദിലീപിന്‍റെ കേസ് ഏതു രീതിയില്‍ സിനിമയെ ബാധിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു .ദിലീപി ന്‍റെ ജാമ്യ ക്കാര്യം നോക്കുന്നില്ല .ഈ സിനിമയ്ക്കു പിന്നില്‍ ഒരുപാട് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനയും കഷ്ടപ്പാടും ഉണ്ട് .സിനിമാ നല്ല നിലയില്‍ വിജയിക്കും എന്നുള്ള ശുഭ പ്രതീക്ഷ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ട് .രാഷ്ട്രീയ നേതാവിന്‍റെ വേഷമാണ് ദിലീപിന് ഉള്ളത് .

Related posts

Leave a Comment