കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്സില്‍ ലോകത്തെ ആദ്യത്തെ അണ്ടർവാട്ടർ ലക്ഷ്വറി വെസൽ റിസോർട്ട് നിർമ്മിക്കും .കരയിൽ നിന്നു നാലുകിലോമീറ്റർ അകലെയാണ് ആഡംബര സൗധം പണിയുന്നത് .
അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ റിസോർട്ടിൽ 3000 പേര്‍ക്ക് താമസിക്കുവാന്‍ കഴിയും . നാല് ഡെക്കുകളിലായി നിർമിക്കുന്ന റിസോർട്ടിൽ കടൽതട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകൾ, കടലിനടിയിലെ സ്പാ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ ഒരുക്കും . ജലാന്തർഭാഗത്തുള്ള ഡെക്കിലൂടെ കടലിനടിയിലെ കാഴ്ചകൾ കാണാനുള്ള സൗകര്യവുമുണ്ട്. വെനീസിലെ ഗോണ്ടോള വഞ്ചികളാണ് റിസോർട്ടിന് ചുറ്റുപാടുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
ക്ലൈയിൻഡീൻസ്റ്റ് ഗ്രൂപ്പ് 512 മില്യൺ പൗണ്ട് (ഏകദേശം 4354 കോടി)ചിലവഴിച്ചുകൊണ്ട് കൊട്ടാരം കടലിന് അടിയില്‍ നിര്‍മ്മിക്കുന്നത് . അടുത്തവർഷം നിർമാണം തുടങ്ങും . 2020ൽ പൂർത്തീകരിക്കും