Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു
പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ 2022 ജൂലൈ മുതല്‍ 2023 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. യോഗ്യത: ബിരുദവും, ബി.എഡും. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2022 ജൂലൈ ഏഴിന് രാവിലെ 10.30ന് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2322712.

പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ അഞ്ചു മുതല്‍
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി -കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (അഞ്ച് കിലോമീറ്റര്‍ ദൂരം ഓട്ടം) 2022 ജൂലൈ 5,6,7,8,10,11 (6 ദിവസം) തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍-കോഴഞ്ചേരി റോഡില്‍ നിശ്ചയിക്കപ്പെട്ട സൈറ്റില്‍ രാവിലെ അഞ്ചു മുതല്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ റിപ്പോര്‍ട്ടിംഗിനും, വെരിഫിക്കേഷനുമായി ഫിനിഷിംഗ് പോയിന്റിന് സമീപത്തുളള ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപളളി പാരിഷ് ഹാളില്‍ രാവിലെ അഞ്ചിന് ഹാജരാകണം. ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. എന്‍ഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരീശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ലെന്നും സ്വീകാര്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കൂവെന്നും ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ 11ലേക്ക് മാറ്റി
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി-കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ ഒന്‍പതിന് നിശ്ചയിച്ചിരുന്നത് ബക്രീദ് പ്രമാണിച്ച് ജൂലൈ 11 ലേക്ക് പുതുക്കി നിശ്ചയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ തീയതി ഉള്‍പ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ് അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഒന്‍പതിലെ അഡ്മിഷന്‍ ടിക്കറ്റുമായി നിര്‍ദ്ദേശിച്ച സ്ഥലത്തും സമയത്തും ജൂലൈ 11ന് ഹാജരാകണമെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665

എഴുമറ്റൂരില്‍ എല്ലാവര്‍ക്കും 2024 മാര്‍ച്ചോടെ കുടിവെള്ളം ലഭ്യമാകും
ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി എഴുമറ്റൂര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും 2024 മാര്‍ച്ചോടെ കുടിവെള്ളം ലഭ്യമാക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. എഴുമറ്റൂര്‍ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെയും യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
42.02 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി എഴുമറ്റൂര്‍ പഞ്ചായത്തില്‍ 5394 പുതിയ കണക്ഷനുകള്‍ നല്‍കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 850 കുടിവെള്ള കണക്ഷനുകള്‍ നേരത്തെ നല്‍കിയിരുന്നു. നിലവില്‍ പടുതോട് കിണറില്‍ നിന്നും ശേഖരിക്കുന്ന വെള്ളം പുറമല ടാങ്കില്‍ എത്തിച്ചശേഷം കാരമല, പാട്ടമ്പലം മേഖലകളിലെ ടാങ്കുകളില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. കോയിപ്രം-പുറമറ്റം കുടിവെള്ള പദ്ധതിയിലൂടെ തോട്ടപ്പുഴശേരി, ഇരവിപേരൂര്‍, എഴുമറ്റൂര്‍, പുറമറ്റം, കാരമല, കുന്നന്താനം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നു. പദ്ധതി പ്ലാന്റ് സ്ഥാപിക്കുന്നതിനായി കോയിപ്രം വില്ലേജില്‍ സ്ഥലം കണ്ടെത്തി. ഇതുവഴിയാണ് ബാക്കി കണക്ഷനുകള്‍ നല്‍കുക. പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു അധ്യക്ഷയായ യോഗത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ കെ.യു. മിനി, എസ്.ജി. കാര്‍ത്തിക, പി.കെ. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്‌മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം 695033 ഫോണ്‍: 04712325101, ഇമെയില്‍ :[email protected], അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം (9846033001)

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(ജൂണ്‍ 29);
കാട്ടുപന്നി പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തും
കാട്ടുപന്നി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനും, പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടതായ സംയുക്ത പദ്ധതികള്‍ സംബന്ധിച്ച് തിരുമാനമെടുക്കുന്നതിനും മറ്റു ജില്ലാതല മുന്‍ഗണനാ പ്രോജക്ടുകള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ഇന്ന് (ജൂണ്‍ 29) ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്): ഏക ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ(കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി. ജൂലൈ നാലിന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം

കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച പിഎസ്‌സി നിയമനങ്ങള്‍ക്ക് യേഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറ് മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി(മൂന്നു മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്നു മാസം) എന്നീ കോഴ്‌സുകളിലേക്കും ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കും പ്രവേശനം തുടരുന്നു. അഡ്മിഷനായി 8547632016 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.