Trending Now

അഗ്‌നിപഥിന് 3 ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ

 

അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ് ലഭിച്ചത്. ഡിസംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു

കര നാവിക വ്യോമ സേനകൾ അപേക്ഷകൾ ക്ഷണിച്ചപ്പോൾ ഉണ്ടാകുന്നത് ആവേശകരമായ പ്രതികരണം. വ്യോമസേന മൂന്ന് ദിവസ്സങ്ങൾക്ക് മുൻപാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. ഇതുവരെ 59,000 പേർ അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ വ്യേമസേന സേവനത്തിന് അപേക്ഷ നൽകി.

യുവാക്കൾ അഗ്‌നിപഥ് പദ്ധതിയുടെ ഗുണവശം മനസ്സിലാക്കി തുടങ്ങിയത് കൊണ്ടാണ് മികച്ച പ്രതികരണമെന്നാണ് വ്യോമസേനയുടെ നിലപാട്.17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്‌നിപഥിൽ അവസരം ലഭിക്കുക.

© 2025 Konni Vartha - Theme by
error: Content is protected !!