Trending Now

അടൂര്‍ റിംഗ്‌റോഡ് അലൈന്‍മെന്റ് നിശ്ചയിക്കുന്നതിന് സ്ഥല പരിശോധന നടത്തി

 

 

അടൂര്‍ റിംഗ്‌റോഡ് അലൈന്‍മെന്റ് നിശ്ചയിക്കുന്നതിന് കരുവാറ്റ പള്ളി മുതല്‍ നെല്ലിമൂട്ടില്‍ പടി എംസി റോഡ് വരെ പരിശോധന നടത്തി ആവശ്യമായ സ്ഥലം സംബന്ധിച്ച് തീരുമാനം എടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

എത്രയും വേഗം അലൈന്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. 10-12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. പൂര്‍ണമായി കെഐപി റോഡും സ്ഥലങ്ങളും ഉപയോഗപ്പെടുത്തിയും ചില ഭാഗങ്ങളില്‍ സ്വകാര്യ സ്ഥലങ്ങളും ഏറ്റടുത്താണ് റോഡ് വികസിപ്പിക്കുക. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ റിംഗ് റോഡിനായി അനുവദിച്ചിരുന്നു.

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, തഹസില്‍ദാര്‍ ജി.കെ. പ്രദീപ്, കെആര്‍എഫ്ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാരിസ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സുരേഷ് ബാബു, എഇ രാജാറാം, കെഐപി എഎക്‌സ്ഇ മുഹമ്മദ് അന്‍സാരി, എഇ റ്റി.എസ്. തുഷാര, താലൂക്ക് സര്‍വെയര്‍ സുഭാഷ്, ഡെപ്യൂട്ടി സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. വിനോദ്, പിഎ കെ. സുനില്‍ ബാബു തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.

error: Content is protected !!