Trending Now

ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു

അമേരിക്കന്‍ തീരത്തെത്തിയ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു.മണിക്കൂറില്‍ നൂറു കിലോമീറ്റെര്‍ സ്പീഡില്‍ ആണ് കാറ്റ് വീശുന്നത് .ഫ്ളോറിഡയില്‍ പൂര്‍ണ്ണമായും വൈദ്യുതി ഇല്ല .താഴ്ന്ന പ്രദേശം പൂര്‍ണ്ണമായും വെള്ളത്തിന്‌ അടിയിലാണ് .മലയാളികള്‍ സുരക്ഷിതര്‍ ആണെന്ന് വിവിധ മലയാളി സംഘടനകള്‍ അറിയിച്ചു .ഇന്ത്യന്‍ എമ്പസ്സിയില്‍ ഹെല്‍പ് ലൈന്‍ തുറന്നു .അടിയന്തിര സാഹചര്യം ഉണ്ടായാല്‍ എമ്പസ്സി യില്‍ ബന്ധപ്പെടണം .എണ്‍പത് ലക്ഷം പേരെ സ്ഥലത്ത് നിന്ന് മാറ്റി .കടല്‍ തിരമാലകള്‍ ഇരുപതു അടി വരെ ഉയര്‍ന്നു വന്നു .മിയാമിയില്‍ ഉള്ള മലയാളികള്‍ക്ക് കുഴപ്പമില്ല .ചുഴലിക്കാറ്റില്‍ മൂന്നു പേര്‍ മരിച്ചു .

 യു എസ്   ഇന്ത്യന്‍ എമ്പസ്സി ഹോട്ട് ലൈന്‍ :202-258-8819

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!