പത്തനംതിട്ട,ഇന്ത്യന്‍ മിലിറ്ററി വോളിബോള്‍ ടീമില്‍ അംഗമായിരിക്കെ,കളി കഴിഞ്ഞു മടങ്ങുന്ന വേളയില്‍ ഹരിയാന അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ച താരത്തിന്‍റെ സ്മരണക്കായി മലയാലപ്പുഴയില്‍ ടൂര്‍ണമെന്റ്. സീതത്തോട് സ്വദേശിയായ ടിനു ജെയിംസ് പട്ടാളത്തില്‍ ജോലി ലഭിക്കും മുന്‍പ് വോളിബോള്‍ കളിയ്ക്കാന്‍ നാലു ദശാബ്ദത്തെ പാരമ്പര്യമുള്ള മലയാലപ്പുഴ എം ആര്‍ സി ഗ്രൌണ്ടിലും എത്തുമായിരുന്നു.പ്ലസ്‌ടുവിന് കൂടെ പഠിച്ച സഹപാഠികള്‍ ഒത്തുചേര്‍ന്നു ടിനുവിന്റെ ചിത്രം ആലേഖനം ചെയ്ത പതിനായിരം രൂപാ വിലയുള്ള ട്രോഫി വാങ്ങുകയാണ് ആദ്യം ചെയ്തത്.പിന്നാലെ കാഷ് അവാര്‍ഡ് കൂടി ഏര്‍പ്പെടുത്തി ടൂര്‍ണമെന്റ് പ്രഖ്യാപിച്ചു.ഇന്നലെ നടന്ന ഫൈനല്‍ മല്‍സരത്തില്‍ സിക്ക്സസ് പത്തനംതിട്ട ടീം തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ നേടി റോക്ക് ഫെല്ലര്‍ വടശേരിക്കര ടീമിനെ തോല്‍പിച്ചു വിജയികളായി.എം ആര്‍ സി രക്ഷാധികാരി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു .എസ്.അഖില്‍ അധ്യക്ഷത വഹിച്ചുഎ. അഭിജിത്ത്,എം എന്‍ സുമേഷ് ,കെ എസ് സുദീപ് എന്നിവര്‍ പ്രസംഗിച്ചു.മലയാലപ്പുഴ റിക്രിയേഷന്‍ ക്ലബ് (എം ആര്‍ സി ) ഇന്ന് രാവിലെ ഒന്‍പത് മുതല്‍ പൊതീപ്പാട് എസ് എന്‍ ഡി പി ഗുരു മന്ദിര മൈതാനിയില്‍ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ സമാപനത്തില്‍ ട്രോഫികള്‍ നല്‍കും.
Related posts
-
FIFA World Cup 2026 :groups unveiled; Mexico-South Africa clash to open tournament
The FIFA World Cup 2026 group stage was finally mapped out after a glittering Final... -
ഫിഫ ലോകകപ്പ് 2026 : ഗ്രൂപ്പുകള്‍ നറുക്കെടുത്തു
FIFA World Cup 2026 groups unveiled; Mexico-South Africa clash to open tournament അമേരിക്ക, മെക്സിക്കൊ, കാനഡ എന്നീ... -
ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്
പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് തുടക്കമാവും. ഉദ്ഘാടന ദിവസം രണ്ട് മല്‍സരങ്ങളാണുള്ളത്. ആദ്യമാച്ചില്‍...
