konnivartha.com : കോന്നി കൊക്കാത്തോട് അള്ളുങ്കൽ കാട്ടാത്തി പാറക്ക് സമീപം ഇന്നലെ രാവിലെ ആറു മണി മുതൽ അവശ നിലയിൽ കണ്ട കാട്ടാനയെ ജനവസമേഖലയോട് ചേർന്ന് ചരിഞ്ഞ നിലയിൽ കണ്ടെത്തി.
റ്റി ടി ശേഖരന്റെ വീടിന്റെ മുറ്റത്തേക്കാണ് പിടിയാന പുലർച്ചെ എത്തിയത്.വന്ന പാടെ തെങ്ങുകളും ,കമുകും തള്ളി മറിച്ചിട്ടു.പിന്നീട് വനപാലകർ എത്തി ആനയെ കാട്ടിൽ കയറ്റാൻ നിരവധി തവണ ശ്രമിച്ചിരുന്നു.എന്നാൽ ആന അവിടെ നിലയുറപ്പിക്കുകയായിരുന്നു.ശ്രമം തുടർന്നെങ്കിലും ആന സമീപത്ത് തുടർന്നു.
വാർധക്യ സഹചമായ അവശതയും,വായിൽ നിന്നും സ്രവം ഉള്ളതായും ആനയെ നിരീക്ഷിച്ചതിൽ കണ്ടെത്തിയതായി കൊല്ലത്ത് നിന്നെത്തിയ ഫോറെസ്റ്റ് വെറ്റിനറി സർജൻ സാജൻ പറഞ്ഞിരുന്നു.
നടുവത്തുംമുഴി റേഞ്ച് ഫോസ്റ് ഓഫീസർ ശരത് ചന്ദ്രൻ , കരിപ്പാൻത്തോട് ഫോറെസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി സതീഷ് കുമാർ ,കോന്നി സ്ട്രൈക്കിങ്ങ് ഫോഴ്‌സ് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ആർ ദിൻഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് ആനയെ നിരീക്ഷിക്കുകയായിരുന്നു.
വൈകുന്നേരത്തോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി മാറുകയായും രാത്രിയോടെ ആന ചരിയുകയുമായിരുന്നു. ഉന്നത വനപാലകരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. വനമേഖലയിൽ സംസ്‌കരിച്ചു.