സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പ്രഥമ മിത്രാസ് മൂവി അവാര്‍ഡുകള്‍ സമ്മാനിച്ചു

ന്യൂജേഴ്‌സി: നിറവര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അസുലഭ പുരസ്കാര രാവില്‍ പ്രഥമ മിത്രാസ് 2017 മൂവി അവാര്‍ഡുകള്‍ സമ്മാനിച്ചു. ന്യൂജേഴ്‌സിയിലെ മോണ്ട്‌ക്ലെയര്‍ യൂണിവേഴ്‌സിറ്റി തിയേറ്ററില്‍ വെച്ച് ഓഗസ്റ്റ് 12നു നടന്ന മിത്രാസ് ഫെസ്റ്റിവലില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മിത്രാസ് 2017 മൂവി അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി

നോര്‍ത്ത് അമേരിക്കയില്‍ നിര്‍മിച്ച ഇരുപത്തിയഞ്ചോളം സിനിമകളില്‍ ഓരോ വിഭാഗങ്ങളിലായി തെരെഞ്ഞെടുക്കപ്പെട്ട മൂന്നു നോമിനികളില്‍ നിന്നും വിജയിയെ പുരസ്കാര വേദിയില്‍ വെച്ച് തന്നെ തത്സമയം പ്രഖ്യാപിക്കുകയായിരുന്നു .സുപ്രസിദ്ധ സിനിമാ താരം മാന്യ നായിഡു, പ്രശസ്ത സംവിധായകന്‍ ജയന്‍ മുളങ്ങാട്, പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ അജയന്‍ വേണുഗോപാല്‍ , സംവിധായകനും നിര്‍മാതാവുമായ
ടോം ജോര്‍ജ്, ഗായകനും സംഗീത സംവിധായകനുമായ മിഥുന്‍ ജയരാജ് എന്നിവരടങ്ങിയ പ്രേത്യേക ജൂറി പാനലാണ് സിനിമകള്‍ കണ്ടു അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്

മികച്ച സിനിമയായി “നടന്‍’ തെരഞ്ഞെടുക്കപ്പെട്ടു . മികച്ച സംവിധായകന്‍ വിക്ടര്‍ മാത്യൂസ്, മികച്ച നടന്‍ ജോബിന്‍ ജോണ്‍, മികച്ച നടി ദൃശ്യ രഘുറാം , മികച്ച ഛായാഗ്രാഹകന്‍ നിഷാന്ത് നായര്‍, മികച്ച ഗായിക ശാലിനി രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങി . അതോടൊപ്പം മലയാള നാടകവേദിക്കു മികച്ച സംഭാവനകള്‍ നല്‍കിയ നാടകാചാര്യന്‍ എ ഡി മാസ്റ്ററുടെ പത്‌നിയും പ്രശസ്ത നാടകനടിയുമായ ശാന്തഎഡിക്ക് മിത്രാസ് ഗുരുദക്ഷിണ നല്‍കിആദരിക്കുകയുമുണ്ടായി

നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കലാപ്രതിഭകള്‍ അരങ്ങത്തു അണിനിരന്ന് നൃത്ത, സംഗീത വിസ്മയങ്ങളും , തകര്‍പ്പന്‍ സ്കിറ്റും കണികള്‍ക്കായി കാഴ്ച വെച്ച് കലാവിരുന്ന് ഒരുക്കിയപ്പോള്‍ മിത്രാസ് ഫെസ്റ്റിവല്‍ ട്രൈസ്റ്റേറ്റിലെ മലയാളികള്‍ക്ക് ഒരു പുത്തന്‍ കാലാനുഭവമായി മാറി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു