ശബരിമലയിലെത്തുന്ന തീർത്ഥാടകരും അതീവ ജാഗ്രത പുലർത്തണം 

 

KONNIVARTHA.COM : പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഞായർ, തിങ്കൾ തീയതികളിൽ (മെയ്15,16) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ജില്ലയിലെ നദികളുടെ ഇരു കരകളില്‍ താമസിക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കണം. പൊതുജനങ്ങൾ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യവും ഒഴിവാക്കേണ്ടതുമാണ്.മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കേണ്ടതാണ്. കനത്ത മഴ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുന്നതിന് ജനങ്ങൾ തയ്യാറായിരിക്കണം.ശബരിമലയിലെത്തുന്ന തീർത്ഥാടകരും അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഏവരും സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.

ജലനിരപ്പ് ഉയർന്നാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ 100 cm വരെ ഉയർത്തുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

കക്കാട്ടാറിൽ ജലനിരപ്പ് 50 സെന്റീമീറ്റർ വരെ ഉയർന്നേക്കാം.പമ്പ, കക്കാട്ടാർ തീരത്ത് താമസിക്കുന്ന വർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം.മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി കോഴഞ്ചേരി, ആറൻമുള, പ്രദേശവാസികൾക്കും ജാഗ്രതാ മുന്നറിയിപ്പ്

 

പത്തനംതിട്ട ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതിനാൽ ജില്ലയിൽ ഫയർ&റസ്ക്യൂ സർവ്വീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

വിളിയ്ക്കേണ്ട നമ്പറുകൾ
………………

ജില്ലാ ഫയർ ഓഫീസർ

04682222001
04682225001
9497920112

സ്റ്റേഷൻ ഓഫീസർ പത്തനംതിട്ട
9497920089

അസ്സി :സ്റ്റേഷൻ ഓഫീസർ പത്തനംതിട്ട
9497920090

സ്റ്റേഷൻ ഓഫീസർ അടൂർ
9497920091

സ്റ്റേഷൻ ഓഫീസർ കോന്നി
0468 222 2001

error: Content is protected !!