Trending Now

പോപ്പുലർ ഫിനാൻസ് :നിക്ഷേപകരുടെ 1000 കോടി വിദേശത്തേക്ക് കടത്തി എന്ന് എൻഫോഴ്‌സ്സ്മെന്റ് കണ്ടെത്തൽ

 

KONNI VARTHA.COM : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകൾ ആയിരം കോടി രൂപയുടെ  ഇടപാടുകള്‍  ദുബായ് വഴി ആസ്‌ട്രേലിയയിലേക്ക് നടത്തിയിട്ടുണ്ട് എന്ന് എൻഫോഴ്‌സ്സ്മെന്റ് കണ്ടെത്തി. പോപ്പുലർ ഉടമ തോമസ് ദാനിയലിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്ന ഇ ഡി കോടതിയിൽ ആണ് ഈ റിപ്പോർട്ട് നൽകിയത്.മൂവായിരത്തോളം നിക്ഷേപകരുടെ പണം ആണ് ഇതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ഇക്കാലയളവിൽ പോപ്പുലർ ഗ്രൂപ്പ് ഉടമകൾ കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലും ആന്ത്രായിലും വിറ്റ കെട്ടിടം, ഭൂമി എന്നിവയിൽ നിന്നും കോടികൾ ലാഭം ഉണ്ടാക്കിയതായും ഇ ഡി പറയുന്നു.

കോന്നിയിലെ ഒരു പതിനഞ്ചു സെന്റ് സ്ഥലം ഒരു കോടി 90 ലക്ഷത്തിനു ആണ് വിറ്റത്. ദുബായിൽ ഉള്ള കമ്പനിയിൽ പോപ്പുലർ ഉടമകൾക്ക് വൺ മില്ലിയൻ ദർഹത്തിന്റെ ഓഹരി ഉണ്ട്.ബാംഗ്ലൂർ, തഞ്ചാവൂർ, തിരുവല്ല, തുടങ്ങിയ സ്ഥലങ്ങളിൽ ബഹുനില കെട്ടിടം ഉണ്ടായിരുന്നു. പത്തനംതിട്ടയിൽ വയലും ഉണ്ടായിരുന്നു.

 

അബുദാബി വഴി ആസ്‌ട്രേലിയയിലേക്ക് ഉള്ള ഇടപാട് വഴി 1000 കോടി കടത്തി. ഇത് ഹവാലാ ഇടപാട് ആണെന്നും ഇ ഡിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

1965 മുതൽ തുടങ്ങിയ പോപ്പുലർ ഫിനാസിന് കോന്നി വകയാറിലെ ആസ്ഥാന ഓഫീസ് കൂടാതെ ഇന്ത്യയിൽ എമ്പാടും 270 ബ്രാഞ്ച് പ്രവർത്തിച്ചിരുന്നു. സ്വർണ്ണ പണയവും ഇടപാട് ഉണ്ടായിരുന്നു.

വിവിധ ഷെയർ കമ്പനിയുടെ പേരിൽ ആണ് നിക്ഷേപം സ്വീകരിച്ചത്. ഷെയർ കമ്പനികൾക്കു ഭാവനയിൽ ഉള്ള പേരുകൾ ആണ് ഇട്ടത്.വകയാര്‍ ലാബിന്റെ പേരിൽ പോലും നിക്ഷേപം സ്വീകരിച്ചു സർട്ടിഫിക്കറ്റുകൾ നിക്ഷേപകർക്ക് കൊടുത്തു.

ദുബായ്, അബുദാബി, ആസ്‌ട്രേലിയ രാജ്യങ്ങളിൽ കോടികളുടെ ഇടപാടുകൾ ഉണ്ട്. കോന്നി പോലീസിൽ ക്രൈം നമ്പർ 1740/2020 ൽ ആണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നായിരുന്നു പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

പിടിച്ചെടുത്ത കമ്പ്യൂട്ടർ ഉപകാരണങ്ങളിൽ ഇടപാടുകളുടെ ഏറെക്കുറെ വിവരം ഉണ്ട്.
കേസ് ഇപ്പോൾ സി ബി ഐ അന്വേഷിച്ചു വരുന്നു. വിദേശ ഹവാലാ ഇടപാടുകളും സി ബി ഐ അന്വേഷണ പരിധിൽ ആണ്

error: Content is protected !!