KONNIVARTHA.COM : കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയും (APEDA), സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് ഇടുക്കിയിൽ നിന്ന് യുകെയിലേക്കുള്ള “തൊലികളഞ്ഞ ചക്ക” വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.
എപിഇഡിഎ ജനറൽ മാനേജർമാരായ ശ്രീ എസ് എസ് നയ്യാർ , ശ്രീ. യു. കെ വാട്സ്, എപിഇഡിഎ സെക്രട്ടറി ഡോ. സുധാംശു, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എംഡി ശ്രീമതി ആരതി എൽആർ, ഐഇഎസ്, കയറ്റിറക്കുമതിക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
‘തൊലികളഞ്ഞ ചക്ക’യുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും എളുപ്പത്തിൽ എത്തിക്കുന്നതിനും APEDA സൗകര്യമൊരുക്കുന്നു. വൃത്തിയുള്ള ചുറ്റുപാടിൽ അതീവ ശ്രദ്ധയോടെ ചക്ക തൊലി കളഞ്ഞ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധിച്ച് പായ്ക്ക് ചെയ്യുന്നു. പ്രാഥമിക, ദ്വിതീയ പാക്കേജിംഗിന് വിധേയമായ ഈ തൊലികളഞ്ഞ ചക്കയ്ക്ക് പാക്ക് ചെയ്ത തീയതി മുതൽ 12-14 ദിവസത്തെ ഷെൽഫ് ലൈഫ് ഉണ്ട്.
ഇന്ത്യയുടെ പശ്ചിമഘട്ടത്തിൽ ഉത്ഭവിച്ച ചക്ക, പ്രോട്ടീന്റെ അംശം കാരണം സസ്യാഹാരികൾക്കിടയിൽ മാംസത്തിന് പകരമുള്ള ജനപ്രിയ ഇനമാണ്. ആകർഷകമായ ഉഷ്ണമേഖലാ പഴം കേരളത്തിലെ ഔദ്യോഗിക ഫലം/സംസ്ഥാന ഫലമാണ്, ഇത് പോഷക ഗുണങ്ങളാൽ നിറഞ്ഞതാണ്.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് ചക്ക. ചക്കയുടെ വിത്തുകളും മാംസവും വേവിച്ച രൂപത്തിൽ കഴിക്കാം, അതേസമയം പഴുത്ത മാംസം അസംസ്കൃത രൂപത്തിൽ പഴമായി കഴിക്കുന്നു. ചക്കയിൽ നിന്ന് ജാം, ജെല്ലി, മാർമാലേഡുകൾ, ഐസ് ക്രീം എന്നിവ തയ്യാറാക്കാം.
“Peeled Jackfruit” from Idukki, flagged to UK
Agricultural and Processed Food Products Export Development Authority (APEDA) under Ministry of Commerce & Industry, along with State Horticulture Mission facilitated flagging off consignment of “Peeled Jackfruit” virtually from Idukki, Kerala to UK on 29th April 2022.
Ms. Aarathi LR, IES, MD of State Horticulture Mission, Govt of Kerala; Mr. S S Nayyar, General Manager, APEDA; Mr. UK Vats, General Manager, APEDA, Dr. Sudhanshu, Secretary, APEDA; Exporter& Importer along with other officials of APEDA took part in the flag off ceremony.
APEDA is facilitating the flag off of ‘Peeled Jackfruits’ to increase its utilisation & to make the fruit more appealing & easily accessible to the all the sections of consumers. Jackfruits are peeled with utmost care in hygienic environment & are tested and packed keeping on par with norms of importing countries. This peeled jackfruit which has undergone primary & secondary packaging has shelf life of 12-14 days from date of packing.
Jack fruit, originated in western ghats of India is the popular meat substitute among vegans due to its protein content. The appealing tropical fruit is the official fruit/State fruit of Kerala, which is loaded with nutritional benefits. Jackfruit is rich in nutrients including carbohydrates, proteins, vitamins, minerals, and phytochemicals. The seeds & flesh of the jack fruit can be consumed in boiled forms whereas the ripen flesh is eaten in raw form as fruit. Jams, jellies, marmalades, ice creams etc can be prepared from pureed flesh of Jackfruit.