Trending Now

പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

ആധുനിക സൗകര്യങ്ങളോടു കൂടിയ പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

 

വിവിധ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പുകള്‍, ആറ് ടണ്‍ വരെ ഭാരം വലിക്കാന്‍ സാധിക്കുന്ന വിഞ്ച്, റോഡ് അപടങ്ങളിലും കെട്ടിടതകര്‍ച്ചകളിലും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍, കോണ്‍ക്രീറ്റ് ബ്രേക്കര്‍, വിവിധതരം ഗോവണികള്‍ തടി മുറിക്കാന്‍ ഉപയോഗിക്കുന്ന ചെയിന്‍സോകള്‍, രാസവാതകചോര്‍ച്ചകളിലും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന കെമിക്കല്‍ സ്യൂട്ട്,
വിഷലിപ്തമായ അന്തരീക്ഷത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ശ്വസനോപകരണം എന്നിവ പുതിയ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

 

 

ഇവയ്ക്ക് പുറമേ നെറ്റ്, സ്‌പ്രെഡ് ചെയ്തു വെളിച്ചം ലഭിക്കുന്ന ആസ്‌ക്കാലൈറ്റ്, മുറിയില്‍ പുക നിറഞ്ഞാല്‍ വലിച്ചു നീക്കുന്ന ബ്ലോവര്‍,  5.5 കിലോവാട്ട് വരുന്ന ജനറേറ്റര്‍, ആങ്കിള്‍ ഗ്രൈന്‍ഡര്‍, പോര്‍ട്ടബിള്‍ കസേര, മേശ, ടാര്‍പോളിന്‍, അഞ്ചു ടണ്‍ വരെ ഭാരം ഉയര്‍ത്തുന്ന ന്യൂമാറ്റിക് ബാഗ്, ഒന്നര കിലോമീറ്റര്‍ റേഞ്ച് ഉള്ള നാല് വാക്കിടോക്കികള്‍ എന്നിവയും വാഹനത്തില്‍ ഉണ്ട്.
സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. അജിത് കുമാര്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി. സന്തോഷ് കുമാര്‍ ബി. യശോധരന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!