
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ 2024 മാർച്ച് വരെയാണ് നിയമനം. ഒരു ഒഴിവാണുള്ളത്.
സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഗവേഷണ സംബന്ധമായ പ്രവൃത്തിപരിചയവും വേണം.
യോഗ്യരായവർ [email protected] എന്ന വിലാസത്തിലേക്ക് ഏപ്രിൽ 20ന് മുമ്പായി ബയോഡാറ്റ അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)