കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. കേസില്‍ പ്രതിയായ പള്‍സര്‍ സുനി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചു വരുത്തിയശേഷം ദിലീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസിന് പുതിയ തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്.ഇതോടെ നടിയെആക്രമിച്ച കേസിന് ക്ളൈമാക്സ്
ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസിന് പുതിയ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. രണ്ടു വർഷമായി നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടക്കുകയാണെന്നാണു പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യകേന്ദ്രത്തിലാണ് രാവിലെ മുതൽ ദിലീപിനെ ചോദ്യം ചെയ്യുന്നത്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇയാളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തില്ല. പിന്നീട് മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തുവരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തിരുന്നു. തുടർന്നു നടി കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം “ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.
പൾസർ സുനി ജയിലിൽനിന്നു കൊടുത്തയച്ച കത്തിൽ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവൻ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.
നടിയെ പ്രതി പൾസർ സുനി വാഹനത്തിൽവച്ച് ശാരീരികമായി അപമാനിക്കുന്നതെന്നു കരുതുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചെന്നാണു വിവരം. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലായിരുന്നു പോലീസ്. തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നു നടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏൽപ്പിച്ചെന്നുമൊക്കെയാണ് ചോദ്യം ചെയ്യലിൽ സുനി ആദ്യം പറഞ്ഞിരുന്നത്.
നടിയെ ബലാല്‍സംഗം ചെയ്തു എന്ന് മൊഴി
മലയാള സിനിമാ നടിയെ ആക്രമിക്കുക മാത്രമല്ല ഇവരെ ബലാല്‍സംഗം ചെയ്തു എന്നുള്ള മൊഴി പോലീസ്സ് ചാര്‍ജ് ഷീറ്റില്‍ എഴുതിയില്ല ,നടിയെ കുടുംബ വഴക്കിന്റെ ഭാഗമായി ആക്രമിക്കുക മാത്രമായിരുന്നില്ല പ്രതികളുടെ ലക്‌ഷ്യം .നടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഗൂഡാലോചന നടത്തുകയും നടിയെ ബലാല്‍സംഘം ചെയ്യുന്ന വീഡിയോ ലഭിക്കാന്‍ നടിയെ വാഹനത്തില്‍ വച്ച് മൃഗീയമായി ദേഹോദ്രപം ഏല്‍പ്പിക്കുകയും പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ലൈംഗികമായി നടിയെ ബലാല്‍കാരം ചെയ്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ദിലീപ് നടിയെ ബ്ലാക്ക് മെയില്‍ ചെയ്യുവാന്‍ഉള്ള പദ്ധതിവെളിവാകുന്നു .വെക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ്സ് ദിലീപിനെ ചോദ്യം ചെയ്തത് .ദിലീപിന് എതിരെ ഉള്ള എല്ലാ തെളിവും പോലീസ്സ് ശേഖരിച്ചു .തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത് .ഇതോടെ ഗൂഡാലോചന ക്ക് പ്രേരണ നല്‍കിയ ചില ആളുകള്‍ കൂടി പിടിയില്‍ ആകും .കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചും പോലീസ്സ് ദിലീപിനോട് ചോദ്യം ചോദിച്ചിരുന്നു .പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് ഓരോ മണിക്കൂറും നല്‍കിയ രഹസ്യ വിവരങ്ങള്‍ അന്വേഷണത്തിന് സഹായം ആയി .ദിലീപിന്‍റെ ഭാര്യ കാവ്യയുടെ ഉടമസ്ഥതയില്‍ ഉള്ള വ്യാപാര സ്ഥാപനത്തില്‍ നടിയുടെ ദൃശ്യം ഉള്ള “വസ്തു ” ഏല്‍പ്പിച്ചു എന്നുള്ള പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ പോലീസ്സ് ഇവിടെ പരിശോധന നടത്തി .കാവ്യയുടെ അമ്മ ശ്യാമള യേയും പോലീസ്സ് ഉടന്‍ ചോദ്യം ചെയ്യും .
ഗോപാല കൃഷ്ണന്‍ എന്ന ദിലീപ്
ദിലീപിനൊപ്പം പോലീസ് ചോദ്യം ചെയ്ത സംവിധായകന്‍ നാദിര്‍ഷയെ പോലീസ്സ് കൂടുതല്‍ ചോദ്യം ചെയ്യുന്നു .ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പോലീസ് പിടിയിലായി .ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും ഇവരുടെ അമ്മ ശ്യാമളയേയും പോലീസ്സ് ഉടന്‍ ചോദ്യം ചെയ്യും .നടിയെ ആക്രമിക്കുന്ന ദൃശ്യം കാവ്യയുടെ വ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു എന്നാണു പ്രതി സുനിയുടെ മൊഴി
മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ. 1968 ഒക്ടോബർ 27ന് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ ( പത്താം ക്ലാസ്സ് 1985) തുടർന്ന് ആലുവ യു.സി. കോളജ് (പ്രീ-ഡിഗ്രി, തേഡ് ഗ്രൂപ്പ് – 1987 ), എറണാകുളം മഹാരാജാസ് കോളജ് (ബി.എ. എക്കണോമിക്‌സ് ,1990 ) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചുമിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു
ലയാളസിനിമാ നടിയായ മഞ്ജു വാര്യരെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്. മകൾ മീനാക്ഷി. മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തുകയും തുടർന്ന് 2016 നവംമ്പർ 25ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തുഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. ആകെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സഹോദരൻ അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.
2013 -ൽ സായിബാബ എന്ന ചിത്രത്തിലൂടെ ദിലീപ് തെലുഗു സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു