Trending Now

സ്വകാര്യ ബസ് സമരം പിൻവലിച്ചു

 

സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സമരം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാല് ദിവസമായി നടത്തിവന്ന സമരമാണ് പിൻവലിച്ചത്. നിരക്ക് വർധന ആവശ്യപ്പെട്ടായിരുന്നു സമരം.

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനയിൽ പ്രതീക്ഷയുണ്ടെന്ന് ബസ് ഉടമകൾ അറിയിച്ചു. പരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിൽ ബസ് സമരം പിൻവലിക്കാൻ ഉടമകൾ തയാറാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആവശ്യപ്പെട്ടിരുന്നു.

 

ബസ് ചാർജ് വർധന ഗവൺമെന്റ് നേരത്തെ അംഗീകരിച്ചതാണ്. അത് എങ്ങനെ വേണം എപ്പോൾ വേണം എന്നതിനെ കുറിച്ചുള്ള തീരുമാനം വൈകുന്നതിലാണ് ഈയൊരു താമസം. ആ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം എടുത്തില്ല. അതിന് തീരുമാനം ഉണ്ടാകുമ്പോൾ ബസ് ചാർജ് വർധന സർക്കാർ പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു

ബുധനാഴ്ച ചേരുന്ന എൽ ഡി എഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചർച്ചയക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളു. സമരം തുടങ്ങും മുൻപ് അവരോട് പറഞ്ഞതാണ് ഇതിൽ ഒരു തീരുമാനം ഉണ്ടാകും എന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ല. മുഖ്യമന്ത്രിയും ഞാനും ആയിട്ടുള്ള ചർച്ചയാണ് നടന്നതെന്നും മന്ത്രി വ്യക്തമാക്കി.