തിരുവല്ല കോടതി സമുച്ചയം ഫേസ് – 2 നിര്‍മാണത്തിന് 25 കോടി രൂപയുടെ ഭരണാനുമതി

Spread the love

 

തിരുവല്ല കോടതി സമുച്ചയം ഫേസ് – 2 നിര്‍മാണത്തിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. അഭ്യന്തര (സി) വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

 

ഇപ്പോള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കോടതി സമുച്ചയത്തിന് 23.67 കോടി രൂപയുടെ അനുമതിയാണുള്ളത്. ഗ്രൗണ്ട് ഫ്‌ളോര്‍ ഉള്‍പ്പെടെ ആറു നിലകളായാണ് കെട്ടിടത്തിന്റെ രൂപകല്പന. ഇതിന്റെ പൂര്‍ത്തീകരണത്തിനാണ് അധികമായി 25 കോടി രൂപ കൂടി അനുവദിച്ചിട്ടുള്ളത്.

Related posts