konnivartha.com : പമ്പയിൽ നടന്ന ആറാട്ടോടെ ഈ വർഷത്തെ ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് ഇന്ന് സമാപനമാകും. കഴിഞ്ഞ 10 ദിവസങ്ങളായി ശബരിമലയിൽ നടന്നുവന്ന പൈങ്കുനി ഉത്രം ഉത്സവത്തിനാണ് പമ്പയിൽ നടന്ന ആറാട്ടോടെ സമാപനമാകുന്നത്. വെള്ളിയാഴ്ച ഉഷപൂജയ്ക്ക് ശേഷം രാവിലെ 9.30 ഓടെ അയ്യപ്പ ചൈതന്യം ആവാഹിച്ച തിടമ്പ് ആനപ്പുറത്തേറ്റി. തുടർന്ന് പമ്പയിലേയ്ക്ക് ആറാട്ടെഴുന്നള്ളത്ത് നടന്നു.