Trending Now

ദേവസ്വം ബോർഡ് ഇത്തവണ മുതൽ രാമായണ മാസം ആചരിക്കും

 
പമ്പ: ദേവസ്വം ബോർഡ് ഇത്തവണ മുതൽ രാമായണ മാസം ആചരിക്കുമെന്ന്​ ദേവസ്വം ബോർഡ് പ്രസിഡൻഡ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ അടിക്കടി സംഭവിക്കുന്ന അനിഷ്ഠ സംഭങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഭാരതീയ ഹിന്ദു ആചാര്യസഭ സംസ്ഥാന കൗൺസിലി​െൻറ നേതൃത്വത്തിൽ പമ്പ മണൽപുറത്ത് നടന്ന പ്രാർത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുയായിരുന്നു ​അദ്ദേഹം. കർക്കിടക മാസം ഒന്നാം തീയതി പമ്പയിൽ വിപുലമായ രാമായണ സമ്മേളനം സംഘടിപ്പിക്കും. 180 രൂപ വിലയുള്ള രാമായണം 100 രൂപക്ക് വിതരണം ചെയ്യും. രാമായണ തത്വം വിളമ്പരം ചെയ്യുന്ന നൃത്തശിൽപം അരങ്ങിൽ അവതരിപ്പിക്കും. പ്രത്യേകം തയ്യാറാക്കിയ ഇതി​െൻറ സി.ഡി രാമായണ മാസം മുഴുവൻ ക്ഷേത്രങ്ങളിൽ കേൾപ്പിക്കും.
ഹൈന്ദവ ഏകീകരണത്തിന് പ്രസംഗങ്ങളും, പ്രസ്ഥാവനകളും മാത്രമല്ല, പ്രാർത്ഥനാ യജ്ഞങ്ങളും നടക്കേണ്ടതുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. അഞ്ഞൂറ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മതപാഠശാലകൾ ആരംഭിച്ചു കഴിഞ്ഞു. പന്തളം രാജപ്രധിനിധികൾക്ക് സന്നിധാനത്ത് രാജമന്ദിരം നിർമ്മിച്ചു നൽകും. രാജ പ്രധിനിധികളെ അവഗണിക്കുന്നു എന്ന പ്രചാരണം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രാർത്ഥനാ യജ്ഞത്തിൽ പന്തളം രാജ പ്രധിനിധി മകയിരം തിരുനാൾ കേരളവർമ്മരാജ ഭദ്രദീപം തെളിച്ചു. ഭാരതീയ ഹിന്ദു ആചാര്യസഭ സംസ്ഥാന പ്രസിഡൻറ് വിജയകുമാർ കോവിലകം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ആർ കുമാർ സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറി അനീഷ് കാവിൽ, സരുൺ മോഹനൻ നമ്പൂതിരി, ഹരിപ്രസാദ് വച്ചൂച്ചിറ, സതീഷ് കുമാർ ആർ, പദ്മകുമാർ, രാജേഷ് വി ദേവ്, തുടങ്ങിയവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു