![](https://www.konnivartha.com/wp-content/uploads/2022/03/5de68643-1b24-411a-a5c5-c1cd90bca750-880x528.jpg)
konnivartha.com : കോന്നി ഇളകൊള്ളൂർ വലിയ പാലത്തിനു സമീപത്ത് അച്ചൻകോവിലാറ്റിലേക്ക് എത്തുന്ന തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഇന്നലെ രാവിലെയാണ് ഇവിടെ വയലിൽ കൃഷി ചെയ്യുന്നവരുടെ ശ്രദ്ധയിൽപ്പെട്ടത്.പഞ്ചായത്ത് അംഗത്തെയും,പോലീസിനെയും അറിയിച്ചു .
നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് കിണറുകളിൽ എത്തുന്ന കനാൽ വെള്ളമാണ് കൃഷിയിടത്തിലൂടെ ആറ്റിലേക്ക് എത്തുന്നത്.
കുടിവെള്ള പദ്ധതിയും,വേനൽകാലത്ത് നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്നതും നിരവധി കുടിവെള്ള പദ്ധതികൾ അച്ചൻകോവിലാറിന് സമീപമാണ് സ്ഥിതിചെയ്യുന്നതെന്നും, സമീപത്തെ സിസി ടി വി ക്യാമറകൾ നോക്കി അടിയന്തരമായി അധികൃതർ നടപടി സ്വീകരിക്കണമെന്നും കർഷക മോർച്ച പ്രമാടം ഏരിയ പ്രസിഡന്റും,സ്ഥല ഉടമയുമായ പ്രേം ചന്ദ്ര മാനി പറഞ്ഞു.