konnivartha.com : വിവിധങ്ങളായ അസുഖം മൂലം ചികിത്സയില്‍ ഉള്ള ചെറിയ ക്ലാസുകളിലെ കുട്ടികളെ നിര്‍ബന്ധമായും സ്കൂളില്‍ അയച്ചു പഠിപ്പിക്കണം എന്ന് കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എച്ച് എസ് വിഭാഗം ഹെഡ് മിസ്ട്രസ് നിര്‍ബന്ധം പിടിക്കുന്നു എന്ന് പരാതി . ശ്വാസ കോശ രോഗം , മറ്റു രോഗം മൂലം നിരന്തര ചികിത്സയില്‍ ഉള്ള കുട്ടികളെ കൂടി സ്കൂളില്‍ എത്തിച്ചു ഹാജര്‍ നില നൂറു ശതമാനം ആക്കി വിദ്യാഭ്യാസ വകുപ്പില്‍ പേര് എടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ സ്കൂളിനു ഒപ്പം മത്സരിക്കാന്‍ കോന്നി ഗവ സ്കൂള്‍ അധികൃതര്‍ ശ്രമിക്കുന്നു എന്നുള്ള പരാതി ഉയര്‍ന്നു .
മുപ്പത്തി അഞ്ചു കുട്ടികള്‍ സ്കൂളില്‍ ചെല്ലുന്നില്ല . കുട്ടികള്‍ രോഗ ചികിത്സയില്‍ ആണെന്നും അതിനാല്‍ സ്കൂളില്‍ നേരിട്ട് എത്തി പഠനം നടത്തുവാന്‍ കഴിയില്ല എന്നും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് രക്ഷിതാവ് സ്കൂളില്‍ എത്തിച്ചു എങ്കിലും ഈ കുട്ടികള്‍ അടക്കം സ്കൂളില്‍ എത്തി പഠനം നടത്തണം എന്നാണു ഹെഡ് മിസ്ട്രസ് സന്ധ്യ പറയുന്നത് എന്നാണു പരാതി .
മാതാപിതാകള്‍ക്ക് ഒപ്പം വിദേശത്ത് ഇപ്പോള്‍ ഉള്ള കുട്ടികളെ കൂടി സ്കൂളില്‍ എത്തിക്കണം എന്നാണു കോന്നി ഗവ സ്കൂള്‍ ശഠിക്കുന്നത് .ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആയിരുന്നിട്ടും പ്രൈവറ്റ് സ്കൂള്‍ അധികാരികളെ പോലെ ആണ് രക്ഷിതാക്കളോട് പെരുമാറുന്നത് . കോന്നി ഗവ സ്കൂള്‍ അധികാരികള്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ അനിവാര്യമാണ് . വിദ്യാഭാസ മന്ത്രിയും മുഖ്യ മന്ത്രിയും പറയാത്ത ഉത്തരവുകള്‍ ഉണ്ടെന്നു ആണ് സ്കൂള്‍ അധികാരികള്‍ പറയുന്നത് . സര്‍ക്കാര്‍ ഉത്തരവില്‍ ഇക്കാര്യം ഒന്നും ഇല്ല . അസുഖം ഉള്ള കുട്ടികളെ ഇല്ലാത്ത ഉത്തരവിന്‍റെ പേരില്‍ സ്കൂളില്‍ എത്തിച്ചു ഹാജര്‍ തികയ്ക്കാന്‍ ഉള്ള കോന്നി ഗവ സ്കൂള്‍ അധികാരികളുടെ അമിത ആവേശം തുടക്കത്തിലേ നുള്ളി ഇല്ലെങ്കില്‍ നാളെകളില്‍ കുട്ടികളുടെ ഭാവി തുലാസിലാകും . മുഖ്യ മന്ത്രിയ്ക്കും . വിദ്യാഭ്യാസ മന്ത്രിയ്ക്കും രക്ഷിതാക്കള്‍ പരാതി നല്‍കും . കോന്നി ഗവ സ്കൂളിനു എതിരെ സമഗ്ര അന്വേഷണം ഉണ്ടായില്ല എങ്കില്‍ സ്കൂളിനു മുന്നില്‍ രക്ഷിതാക്കള്‍ സമരം നടത്തും .