Trending Now

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിലെത്തിക്കും : പ്രധാനമന്ത്രി

യുക്രൈനെ യുദ്ധഭൂമിയാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അശ്രാന്ത പരിശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

 

ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രൈനില്‍ കുടുങ്ങിപ്പോയ നമ്മുടെ മക്കളെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്നാണ് മോദി പറഞ്ഞത്.രക്ഷാദൗത്യത്തിലൂടെ 1000 പേരെ നാട്ടിലെത്തിക്കുന്നു. ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകള്‍ വിട്ട് എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.