Trending Now

ഉ​ത്ത​ര കൊ​റി​യയെ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം തയ്യാറായി

 
എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ഉ​ത്ത​ര കൊ​റി​യയോട് ഇനി ക്ഷമിക്കാൻ കഴിയില്ലെന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. മ​നു​ഷ്യ​ജീ​വ​നു യാ​തൊ​രു വി​ല​യും ഉ​ത്ത​ര കൊ​റി​യ ക​ൽ​പി​ക്കു​ന്നി​ല്ലെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ൺ ജേ ​ഇ​ന്നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ ട്രം​പ് പ​റ​ഞ്ഞു.ഉത്തര കൊറിയയെ ആക്രമിക്കാന്‍ ഉള്ള എല്ലാ നീക്കവും അമേരിക്കയും സഹ രാജ്യങ്ങളും കൈക്കൊണ്ടു എന്ന സൂചനയാണ് അമേരിക്കന്‍ പ്രസിഡണ്ട്‌ നല്‍കുന്നത് .ഏതു സമയത്തും അമേരിക്കന്‍ സൈനിക ശക്തി ഉത്തര കൊറിയക്ക് മേല്‍ വര്‍ഷിക്കും.ഏതു സാഹചര്യവും നേരിടാന്‍ ഉത്തര കൊറിയ മിസൈലുകള്‍ ലോഞ്ചറില്‍ ഘടിപ്പിച്ചു .

ഉ​ത്ത​ര കൊ​റി​യ​യോ​ട് ന​യ​ത​ന്ത്ര​പ​ര​മാ​യ ക്ഷ​മ പു​ല​ർ​ത്തു​ന്ന ഘ​ട്ടം അ​വ​സാ​നി​ച്ചു ​ക​ഴി​ഞ്ഞു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. വീ​ണ്ടു​ വി​ചാ​ര​മ​ല്ലാ​ത്ത​തും ക്രൂ​ര​വു​മാ​യ ഉ​ത്ത​ര കൊ​റി​യ​യു​ടെ നീ​ക്കം ദ​ക്ഷി​ണ കൊ​റി​യ​യ്ക്കും അ​മേ​രി​ക്ക​യ്ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണു​യ​ർ​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ ഉ​ത്ത​ര കൊ​റി​യ ന​ട​ത്തു​ന്ന ആ​ണ​വ, ബാ​ലി​സ്റ്റി​ക് പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.ഉ​ത്ത​ര ​കൊ​റി​യ​യ്ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ യു​എ​സും ദ​ക്ഷി​ണ കൊ​റി​യ​യും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും മൂ​ൺ പ​റ​ഞ്ഞു.അമേരിക്കന്‍ യുദ്ധ മുന്നണിയില്‍ ഉള്ള മുങ്ങി കപ്പലുകള്‍ ഇപ്പോള്‍ തന്നെ ഉത്തര കൊറിയയെ ലക്ഷ്യമാക്കി ആഴ കടലില്‍ ഉണ്ട് .അമേരിക്കന്‍ പടക്കപ്പലുകള്‍ ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഉത്തര കൊറിയക്ക് നേരെ മാരകമായ മിസൈല്‍ തൊടുക്കും .ഒരു യുദ്ധം ഉടന്‍ ഉണ്ടാകും എന്നുള്ള സൂചനകള്‍ യുദ്ധ കാര്യ ലേഖകന്മാര്‍ നിരത്തുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!