konnivartha.com : തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരനെ ആവശ്യമുണ്ട്. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം,
കൂടാതെ പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഉദ്യോഗാർഥി തയ്യാറായിരിക്കണം. പ്രതിദിനം 675 രൂപ നിരക്കിൽ ഒരു മാസം പരമാവധി തുക 18,225 രൂപയാണ് വേതനം. ഫെബ്രുവരി 25ന് രാവിലെ 11ന് തൈക്കാട് റസ്റ്റ് ഹൗസിലാണ് ഇന്റർവ്യൂ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം മുകളിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് ഹാജരാകേണ്ടതാണ്. ടി വിശ്രമ കേന്ദ്രം ഉൾക്കൊള്ളുന്ന നഗരസഭ പരിധിയിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.