KONNIVARTHA.COM : അമേരിക്കയിൽ രഹസ്യാന്വേഷണ വിഭാഗം കോൺസ്റ്റബിളായി തെരഞ്ഞെടുത്തു. പത്തനംതിട്ട കോന്നി പ്ലാവിളയിൽ കുടുംബാംഗവും ഫിലാഡൽഫിയ SNDP ശാഖ നമ്പർ 4135 പ്രസിഡന്റുമായ പി.കെ. സോമരാജനെ 6 വർഷത്തേക്ക് ഫിലാഡൽഫിയ അപ്പർഡർബി നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗം കോൺസ്റ്റബിളായി തെരഞ്ഞെടുത്തു.
ബാലറ്റിലൂടെ നടന്നതെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് സോമരാജൻ തെരഞ്ഞെടുക്കപ്പെട്ടത്. 30 വർഷമായി അമേരിക്കയിലെ ഫിലാഡൽഫിയയിൽ കുടുംബ സമേതം താമസമായ സോമരാജൻ ഫൊക്കാന നാഷണൽ കമ്മറ്റി മെമ്പർ,16 മലയാളി സംഘടനകളുടെ കൂട്ടായയായ ട്രൈസ്റ്റേറ്റ് കേരള ഫോറം എക്സിക്യൂട്ടീവ് മെമ്പർ, മേള മലയാളി അസോസിയേഷൻ പ്രസിഡന്റ്, കല മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി, പമ്പ മലയാളി അസോസിയേഷൻ എക്സിക്യുട്ടീവ് മെമ്പർ എന്നീ നിലകളിലും സജീവമാണ്.
കൊല്ലം മുൻ ഡി സി സി സെക്രട്ടറി പരേതനായ കോന്നിയൂർ ത്യാഗരാജൻ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി അംഗം പരേതനായ കോന്നിയൂർ വരദരാജൻ എന്നിവർ സഹോദരന്മാരാണ്. മെഴുവേലി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത അനിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ എന്നിവർ സഹോദരന്മാരുടെ മക്കളാണ്
ഭാര്യ :പരേതയായ ഭാസുരാംഗി സോമരാജൻ, മകൻ: ശ്രീകാന്ത് സോമരാജൻ (USA)