കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ അഗസ്ത്യാർകൂടം ട്രക്കിംഗിന് ഫെബ്രുവരി 11 മുതൽ 26 വരെ ദിവസവും 25 ആളുകൾക്ക് കൂടി ഓൺലൈൻ ബുക്കിംഗിന് അവസരമൊരുങ്ങുന്നു.
താൽപര്യമുള്ളവർക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ലോ (10-02.2022) രാവിലെ 11മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സന്ദർശകർ കർശനമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.